ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ സ്‌നേഹാശംസകൾക്കൊപ്പം അമ്മയാകാൻ പോകുന്ന സന്തോഷവും പങ്കു വച്ച് നടി പ്രണിത സുഭാഷ്

124

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് പ്രണിത സുഭാഷ്. താനൊരു ഗർഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി എത്തുമെന്നുമുള്ള കാര്യം അറിയിച്ചിരിക്കുകയാണ് ഇപ്പോൾ നടി. മറ്റൊരു പ്രത്യേകത ഭർത്താവിന്റെ ജന്മദിനത്തിന് ആശംസകൾ അറിയിയ്ക്കുന്നതിന് ഒപ്പമാണ് താരം ഇത് വ്യക്തമാക്കിയത് എന്നതാണ്.

ഭർത്താവിന് സ്നേഹാശംസകൾ പങ്കുവെച്ചതിനൊപ്പമാണ് പിറന്നാളിന് മറ്റൊരു വലിയ സമ്മാനം ഉണ്ടെന്നുള്ളത് നടി സൂചിപ്പിച്ചത്. പ്രെഗ്‌നൻസി കിറ്റിന്റെ ഫോട്ടോയും സ്‌കാൻ ചെയ്തതുമൊക്കെ ചേർത്ത് വെച്ച് കിടിലനൊരു ഫോട്ടോഷൂട്ടും പ്രണിത നടത്തിയിരുന്നു. കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ,

Advertisements

ALSO READ

ഡിവോഴ്‌സിന് മുൻപേ തനിക്ക് അറിയപ്പെടുന്ന സംവിധായകനുമായി രഹസ്യ ബന്ധമുണ്ടായിരുന്നു ; ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അയാളുടെ സ്വഭാവം മാറി, എനിക്ക് ആ കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടി വന്നു : മന്ദാന കരിമി

മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി, പിന്നീട് കന്നഡയിലും തെലുങ്കിലും സജീവ സാന്നിധ്യമായ നടിമാരിൽ ഒരാളാണ് പ്രണിത സുഭാഷ്. കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്നെങ്കിലും കഴിഞ്ഞ വർഷം നടി വിവാഹിതയായി. ബിസിനസുകാരനായ നിതിൻ രാജുവും പ്രണിതയും തമ്മിൽ 2021 മേയ് മുപ്പതിനാണ് വിവാഹിതരാവുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യമായിട്ടാണ് താരവിവാഹം നടത്തിയത്. അതിന് ശേഷമാണ് വിവാഹക്കാര്യം നടി സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.

ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ ഒരു മാസം കൂടി ബാക്കി നിൽക്കവേയാണ് തനൊരു അമ്മയാവാൻ ഒരുങ്ങുകയാണെന്ന കാര്യം നടി വെളിപ്പെടുത്തിയത്. പ്രണിതയുടെ ഭർത്താവ് നിതിന്റെ മുപ്പത്തിനാലാം ജന്മദിനമാണിന്ന്. ‘എന്റെ ഭർത്താവിന്റെ മുപ്പത്തിനാലം ജന്മദിനമാണിന്ന്. മുകളിലുള്ള മാലാഖമാർ ഞങ്ങൾക്കൊരു സമ്മാനം ഒരുക്കിയിരിക്കുകയാണിപ്പോൾ’ എന്നാണ് ഫോട്ടോസിന് ക്യാപ്ഷനായി പ്രണിത കുറിച്ചത്. പിന്നാലെ ഭർത്താവിനൊപ്പമുള്ള പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

വെള്ള നിറമുള്ള ഷർട്ടും ബ്ലാക്ക് ഷോർട്ട്സുമാണ് പ്രണിതയുടെ വേഷം. നിതിനും വെള്ള ഷർട്ട് ധരിച്ചാണ് ചിത്രങ്ങളിൽ ഉള്ളത്. ഭാര്യയെ എടുത്ത് ഉയർത്തി പിടിച്ചിരിക്കുന്നതും പ്രെഗ്‌നൻസി കിറ്റിലെ രണ്ട് വര തെളിഞ്ഞതും സ്‌കാനിങ്ങിന്റെ ചിത്രങ്ങളുമൊക്കെ ചേർത്തുള്ള ഫോട്ടോഷൂട്ടാണ് നടത്തിയത്.

ഇതിന് താഴെ താരദമ്പതിമാർക്ക് ആശംസകൾ അറിയിച്ച് എത്തുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ. അതേ സമയം ഗർഭകാലവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളൊന്നും നടി പുറത്ത് വിട്ടിട്ടില്ല. അതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ

സഹോദരന്റെ അപ്രതീക്ഷിത മരണം താങ്ങാനാവാതെ ബിന്ദു പണിയ്ക്കർ ; വീഡിയോ

2010 ലാണ് പ്രണിത കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പോക്രി എന്ന ചിത്രത്തിലൂടെയായിരുന്നു. അതേ വർഷം തന്നെ തെലുങ്കിലേക്കും 2011 ൽ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മൂന്ന് ഭാഷകളിലുമായി അനേകം സിനിമകളിൽ നായിക പ്രധാന്യമുള്ളതും അല്ലാത്തതുമായ വേഷങ്ങൾ നടി കൈകാര്യം ചെയ്തു.

കഴിഞ്ഞ വർഷം റിലീസിനെത്തിയ ഹംഗാമ 2 എന്ന സിനിമയിലൂടെ ഹിന്ദിയിലേക്കും ചുവടുവെച്ചു. ഇനി രാമണ അവതാര എന്ന കന്നഡ സിനിമയാണ് പ്രണിതയുടേതായി പുറത്തിറങ്ങാനുള്ളത്. ഇനി പ്രസവത്തിന് ശേഷമായിരിക്കും നടി ബാക്കി സിനിമകൾ ഏറ്റെടുക്കുകയുള്ളു എന്നാണ് അറിയാൻ കഴിയുന്നത്.

 

Advertisement