ഗ്യാലക്‌സി സ്റ്റാർ ട്രോളുകൾ ഇഷ്ടമാണ്; ആദ്യ ചിത്രം നിവേദ്യത്തിലെ ആദ്യത്തെ ഷോട്ട് എടുത്തത് 18 തവണ; തുറന്നുപറഞ്ഞ് വിനു മോഹൻ

151

അന്തരിച്ച നാടക നടൻ മോഹൻ കുമാറിന്റെയും നാടക സിനിമാ താരം ശോഭ മോഹന്റെയും മൂത്ത മകനായ വിനു മോഹൻ ഇന്ന് മലയാള സിനിമയിലെ ശ്രദ്ദേയനായ യുവതാരമാണ്. മലയാളത്തിന്റെ ക്ലാസ്സ് ഡറക്ടറും രചയിതാവുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹൻ അഭിനയ രംഗത്തേ ക്കെത്തുന്നത്.

നിവേദ്യത്തിലെ മോഹന കൃഷ്ണനെന്ന തനി നാടൻ യുവാവായ കഥാപാത്രത്തെ വിനു മോഹൻ ഗംഭീരമായി അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. തുടർന്ന് ഒരുപിടി നല്ല വേഷങ്ങൾ വിവിധ സിനിമകളിലായി നായകനായും സഹതാരമായുമൊക്കെ അഭിനയിച്ചു. തുടർന്നാണ് നടൻ വിവാഹിതനായത്.

Advertisements

തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടി വിദ്യയെയാണ് വിനു മോഹൻ ജീവിതത്തിലേക്ക് കൂട്ടിയത്. വിനുമോഹൻ മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ ഇറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകനായിരുന്നു വിനു മോഹന്റെ കരിയറിൽ വീണ്ടും വഴിത്തിരിവായി മാറിയത്. ഇപ്പോഴിതാ തന്റെ അരങ്ങേറ്റ ചിത്രം നിവേദ്യം സിനിമയെ കുറിച്ചും കരിയറിൽ നേരിടേണ്ടി വരുന്ന ട്രോളുകളെ കുറിച്ചും എല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനു മോഹൻ.

ALSO READ- എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ്; ആ ദുശ്ശീലമാണ് എല്ലാത്തിനും കാരണം; അതുകൊണ്ട് ‘വർക് ഷോപ്പിൽ’ ഒന്ന് കയറേണ്ടി വന്നുവെന്ന് സുബി സുരേഷ്

ഭരത് ഗോപി അടക്കമുള്ള താരനിര തന്നെ ഭാഗമായ നിവേദ്യം ഷൂട്ടിനിടെ തന്റെ സിനിമാജീവിതത്തിലെ ആദ്യ ഷോട്ട് എടുത്തത് ഒട്ടേറെ മാനസിക സമ്മർദ്ദങ്ങൾക്കിടയിൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനു മോഹൻ ഇപ്പോൾ.

‘നിവേദ്യത്തിന്റെ ആദ്യ ഷോട്ട് പതിനെട്ട് റീടേക്ക് എടുത്തു ഞാൻ കാരണം. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് ഒരു സംഭവം നടന്നിരുന്നു. അതിന്റെ പരിഭ്രമത്തിൽ നിൽക്കുമ്പോഴാണ് ഷോട്ടിന് വിളിക്കുന്നത് അതാണ് അത്രത്തോളം റീടേക്കിന് കാരണമായത്.’- താരം വിശദീകരിച്ചു.

ALSO READ- എന്റെ കൂടെ വരാമെന്ന് പറഞ്ഞ സീമ വന്നത് ഹണിമൂൺ ആഘോഷിക്കാൻ; അമേരിക്കയിൽ ഒരേ റൂമിലുണ്ടാകുമെന്ന് പറഞ്ഞ് താരം പറ്റിച്ച കഥ പറഞ്ഞ് ഷീല

‘ഷോട്ടിന് റെഡിയായി നിൽക്കുമ്പോൾ മൂത്രമൊഴിക്കാൻ തോന്നി. ടോയ്‌ലെറ്റില്ലാത്തതിനാൽ കുളത്തിനടത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു. അപ്പോഴാണ് ഭയങ്കര ചീത്തവിളി കേൾക്കുന്നത്. ഞാൻ കുളക്കടവിനടുത്ത് വന്ന് നിന്നത് മോശം ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ് അവിടെയുള്ള മാനസികമായി ചെറിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സ്ത്രീ എന്നെ ചീത്ത പറയുകയായിരുന്നു.സംഭവം മനസിലാകാതെ പരിഭ്രമത്തിൽ നിൽക്കുമ്പോഴാണ് ഷോട്ടിന് വിളിക്കുന്നത്. ഇപ്പോഴും ആ സീനെടുത്ത് നോക്കിയാൽ കാണാം ഞാൻ വിയർത്ത് കുളിച്ച് നിൽക്കുന്നത്.’

അതേസമയം, ട്രോളന്മാർ ഏറ്റെടുത്ത ഗ്യാലക്‌സി സ്റ്റാർ എന്ന വിളി താൻ ആസ്വദിക്കുന്നുണ്ട് എന്നാണ് വിനു മോഹൻ പറയുന്നത്. ‘ഗ്യാലക്‌സി സ്റ്റാർ ട്രോളുകൾ ഞാനും കാണാറുണ്ട്. വിഷമം ഒന്നും തോന്നിയിട്ടില്ല. ഇത്തരത്തിൽ ട്രോളുകൾ ഉണ്ടാക്കാൻ ഒരു കഴിവുവേണം. അതിനെ അഭിനന്ദിക്കേണ്ടതാണ്.’- എന്നാണ് വിനു മോഹൻ പ്രതികരിച്ചത്.

‘നന്നായി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ ശരീര ഭാരം കൂടിയിരുന്നു. എനിക്ക് വർക്കൗട്ട് ചെയ്യാൻ ഭയങ്കര മടിയാണ്. ഇപ്പോൾ പുതിയൊരു സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭാര്യ വിദ്യയാണ് എന്റെ നെഗറ്റീവ് കണ്ടെത്തി എനിക്ക് പറഞ്ഞ് തരുന്നത്. വളരെ ചെറിയ കാര്യംപോലും അവൾ ശ്രദ്ധിച്ച് തിരുത്തി തരാറുണ്ട്. ഇപ്പോൾ വർക്കൗട്ട് മുടക്കാതെ ചെയ്യാറുണ്ട്’ – എന്നും വിനു മോഹൻ പറഞ്ഞു.

Advertisement