നുണ പറഞ്ഞത് ക്ഷമിക്കാന്‍ പറ്റില്ലെന്ന് ജാസ്മിന്‍, തിരിച്ചടി തന്നിരിക്കുമെന്ന് ഗബ്രിയും, ഒടുവില്‍ തമ്മിലടിച്ച് ജബ്രി ബന്ധം പിരിയുമോ

139

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ്. ഷോയുടെ സീസണ്‍ ആറിലെ മത്സരാര്‍ത്ഥികളാണ് ഗബ്രിയും ജാസ്മിനും. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പ്രേക്ഷകര്‍ക്കിടയിലും മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമിടയില്‍ കുറച്ച് കണ്‍ഫ്യൂഷനുണ്ടാക്കിയിട്ടുണ്ട്.

Advertisements

ഇവര്‍ പ്രണയത്തിലാണോ എന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും സംശയമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. അതിനിടെ ജാസ്മിന്‍ ഗബ്രിയെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുമുണ്ട്.

Also Read:നിന്റെ സന്തോഷങ്ങള്‍ എന്നും എന്റെയും കൂടി, നിനക്കൊപ്പം എന്നും ഞാനുണ്ടാവും, അഭിഷേകിന്റെ സെക്ഷ്വാലിറ്റി അംഗീകരിച്ച് പിതാവ്, വൈറലായി ബിഗ്് ബോസ് താരത്തിന്റെ പോസ്റ്റ്

എന്നാല്‍ പരസ്പരം പ്രണയത്തിലാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. പല ഗെയിമുകളിലും ഇരുവരും തമ്മിലുള്ള ബോണ്ടിംഗ് വളരെ ശക്തമായിരുന്നു. എന്നാല്‍ പലപ്പോഴും ഇരുവരും തമ്മില്‍ അടിച്ച് പിരിഞ്ഞിട്ടുമുണ്ട്. അത്തരത്തിലുള്ള സംഭവമായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്.

ഗബ്രി പറഞ്ഞ കാര്യം സിജോ പറഞ്ഞുവെന്ന രീതിയില്‍ ജാസ്മിന്‍ അവതരിപ്പിച്ചിരുന്നു. അത് ഗബ്രിക്ക് ഇഷ്ടപ്പെട്ടില്ല. ഗബ്രി അതിലെ അതൃപ്തി തുറന്ന് പറഞ്ഞു. ഇത് ജാസ്മിനും വലിയ രീതിയില്‍ ഇഷ്ടപ്പെട്ടില്ല.ഇതിന് തിരിച്ചടിച്ചോളുമെന്നായിരുന്നു ഗബ്രി ജാസ്മിനോട് പറഞ്ഞത്.

Also Read:എന്നെ കൈപിടിച്ചുയര്‍ത്തിയ വ്യക്തി വിനീതാണ്, എന്നില്‍ അവന് കോണ്‍ഫിഡന്‍സുണ്ടായിരുന്നു, വിനീത് ശ്രീനിവാസനെ കുറിച്ച് നിവിന്‍ പോളി പറയുന്നു

തന്റെയടുത്താണ് നീ നുണ പറയുന്നതെന്ന് ഓര്‍ക്കണമെന്ന് ജാസ്മിനും ഗബ്രിയോട് പറഞ്ഞു. ചെയ്യാത്ത കാര്യം തന്റെ തലയില്‍ വെച്ച് കെട്ടരുതെന്നും നുണ പറഞ്ഞുവെന്ന് പറഞ്ഞാല്‍ തന്റെ കൈയ്യിന്ന് പോകുമെന്നും ദേഷ്യത്തോടെ ഗബ്രി ജാസ്മിനോട് പറഞ്ഞു. ഈ സംഭവം പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

Advertisement