കാമുകിയുടെ പേര് വെളിപ്പെടുത്തില്ല, കാരണം തുറന്നുപറഞ്ഞ് ഫുക്രു

121

ഇന്ന് ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ കൂടിയായ ബിഗ് ബോസ് ആദ്യം ആരംഭിച്ചത് ഹിന്ദിയില്‍ ആയിരുന്നു. ഹിന്ദിയില്‍ വന്‍ വിജയമായി തീര്‍ന്ന ഷോ മലയാളത്തില്‍ ആദ്യം തുടങ്ങുന്നത് 2018 ആയിരുന്നു.

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം മോഹന്‍ലാല്‍ ആയിരുന്നു മലയാളം ഷോയുടെ അവതാരകനായി എത്തിയത്. വന്‍ വിജയമായിരുന്ന ആദ്യ സീസണിന് പിന്നാലെ 2020 ല്‍ ആയിരുന്നു രണ്ടാം സീസണ്‍ തുടങ്ങുന്നത്. ആര്യ, വീണ നായര്‍, മഞ്ജു പത്രോസ്, രജിത് കുമാര്‍, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരായിരുന്നു രണ്ടാം സീസണില്‍ എത്തിയത്.

Advertisements

സീസണ്‍ 2 ലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥി ആയിരുന്നു ഫുക്രു. സോഷ്യല്‍ മീഡിയയില്‍ ടിക്ടോക്ക് വീഡിയോകളിലൂടെ ഫുക്രു നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാവുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്.

Also Read: സൈഡ് വ്യൂ ഭംഗിയില്ല, 20,000 രൂപ വിലയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ദിവസവും ചെയ്യാൻ പറഞ്ഞു, ആ സിനിമാ സെറ്റിൽ വെച്ച് സംഭവിച്ചത് പറഞ്ഞ് അഭിരാമി സുരേഷ്

സീസണ്‍ 2 ലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മത്സരാര്‍ഥി കൂടിയാണ് ഫുക്രു. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് എല്ലാം സുപരിചിതനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഫുക്രു. ഇന്‍സ്റ്റഗ്രാമില്‍ മികച്ച ഫോളോവേഴ്‌സുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.

നിരവധി ആരാധികമാരാണ് ഫുക്രുവിനുള്ളത്. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തുകയാണ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഫുക്രു. തനിക്ക് കാമുകിയുണ്ടെന്ന് ഫുക്രു തുറന്നുപറഞ്ഞു. എല്ലാവരെയും പോലെ താനും പ്രണയത്തിലാണെന്നും കാമുകിയുണ്ടെന്നും പക്ഷേ അതാരാണെന്ന് വെളിപ്പെടുത്തില്ലെന്നും ഫുക്രു പറയുന്നു.

Also Read: അവര്‍ തമ്മില്‍ വഴക്കായിരുന്നു, എന്തോ ഒരു കരട് രണ്ടാളുടെയും മനസ്സിലുണ്ടായിരുന്നു, പക്ഷേ പുറത്തറിഞ്ഞില്ല, വെളിപ്പെടുത്തലുമായി നിര്‍മാതാവ്

കാമുകിയുടെ പേര് പറയാത്തത് ഭാവിയില്‍ പ്രണയം നല്ല രീതിയില്‍ മുന്നോട്ട് പോയില്ലെങ്കില്‍ അവള്‍ക്ക് അത് പ്രശ്‌നമാകുമെന്ന് കരുതിയിട്ടാണെന്നും തനിക്ക് ഇത് വലിയ പ്രശ്‌നമാകില്ലെന്നും ഫുക്രു പറയുന്നു.

Advertisement