ഞങ്ങളുടെ പിണക്കം മാറിയെന്ന് ബീന ആന്റണി, സോറിയെന്ന് അവന്തിക , വീഡിയോ പങ്കുവെച്ച് താരങ്ങള്‍

64

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണിയും അവന്തികയും. ഇവർ ഇതിനോടകം നിരവധി സീരിയൽ അഭിനയിച്ചു കഴിഞ്ഞു. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇവർ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

Advertisements

ഇപ്പോൾ നാളുകൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കുവെക്കുകയാണ് ബീന ആന്റണിയും അവന്തികയും. മകനെക്കൂടാതെ തനിക്കുള്ള മകൾ എന്നാണ് ബീന ആൻറണി അവന്തികയെ വിശേഷിപ്പിച്ചത്. കുറെ നാളുകൾക്ക് ശേഷം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. ഇതിപ്പോൾ വൈറൽ ആയിരിക്കുകയാണ്.

ഇതിൽ ബീന തങ്ങൾ ചെറിയൊരു പിണക്കത്തിലായിരുന്നെന്ന് പറഞ്ഞപ്പോൾ അവന്തിക സോറി എന്ന് പറഞ്ഞ് ബീനയെ കെട്ടിപ്പിടിക്കുക ആയിരുന്നു . ഇത് കണ്ട് അവന്തികയുടെ അമ്മയ്ക്ക് കുശുമ്പ് തോന്നുന്നുണ്ടെന്നും നടി തന്നെ പറയുന്നു. എന്നാൽ ബീന ആന്റണി അമ്മയെ കാണിക്കുകയും ഒരു കുഴപ്പവുമില്ലല്ലോ എന്നും പറയുന്നുണ്ട്.

also read
നടി കീര്‍ത്തി സുരേഷിന്റ രഘുതാത്ത പ്രേക്ഷകരിലേക്ക് , വീഡിയോ പുറത്ത്
താരങ്ങൾ പങ്കുവെച്ച ഈ വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറൽ ആയത്. പിന്നാലെ ഇവരുടെ സൗഹൃദത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആത്മസഖി സീരിയൽ മുതൽ തുടങ്ങിയ ബന്ധമാണ് ഇവരുടെത്.

Advertisement