മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ ഏവരുടെയും ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്.
യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നാല് ദിവസം കൊണ്ട് അമ്പതു കോടി ക്ലബ്ബില്‍ ഇടം പിടിച്ചു ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്.
എന്നാല്‍ ചിലര്‍ അതിനിടെ ചിത്രത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരെയാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ എന്ന് പറഞ്ഞായിരുന്നു അവര്‍ എത്തിയത്.
അതേസമയം ഇപ്പോഴിതാ ഈ ചിത്രം കണ്ട ഒരു പള്ളീലച്ചന്റെ വീഡിയോ റിവ്യൂ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.
ഫാദര്‍ ജോസെഫ് ഇലഞ്ഞിമറ്റം ആണ് ഈ ചിത്രം കണ്ടു മികച്ച അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്.
വളരെ നല്ല ഒരു എന്റെര്‍റ്റൈനെര്‍ ആണ് ലൂസിഫര്‍ എന്നും, മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ പൃഥ്വിരാജ് എന്ന സംവിധായകന് കഴിഞ്ഞു എന്നുമാണ് അദ്ദേഹം പറയുന്നത് .
ചിത്രത്തില്‍ ഒരു കൊമേര്‍ഷ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും ഉണ്ടെന്നും ബോക്സ് ഓഫീസില്‍ ചിത്രം വലിയ വിജയം നേടുമെന്നതിലും സംശയമില്ല എന്നും അദ്ദേഹം പറയുന്നു.
ലൂസിഫര്‍ എന്ന പേരിനെ ചൊല്ലി ഉള്ള വിവാദം അനാവശ്യം ആണെന്നും അത് ഈ ചിത്രത്തിലെ ഒരു കഥാപാത്രത്തിന് മറ്റൊരു കഥാപാത്രം കൊടുക്കുന്ന വിശേഷണം മാത്രം ആണെന്നും ഫാദര്‍ ജോസെഫ് ഇലഞ്ഞിമറ്റം പറയുന്നു.
അതില്‍ സാത്താന് ആരാധനയെ പ്രകീര്‍ത്തിക്കുന്ന ഒന്നുമില്ല എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഒരുപാട് ഉദാഹരണങ്ങളിലൂടെ അദ്ദേഹം അത് വ്യക്തമാക്കുന്നും ഉണ്ട്. അതുപോലെ ഈ ചിത്രം മയക്കുമരുന്നിന് എതിരെ നല്കുന്ന സന്ദേശത്തെ കുറിച്ചും ഫാദര്‍ വിശദമായി സംസാരിക്കുന്നുണ്ട്.
പൗരോഹിത്യത്തെയും ക്രൈസ്തവര്‍ ചെയ്യുന്ന ആതുര സേവനങ്ങളെയും ഒക്കെ ഏറെ ബഹുമാനത്തോടെയും ആദരവോടെയും ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു.
രാഷ്ട്രീയ വിമര്‍ശനവും മാധ്യമ വിമര്‍ശനവും നല്ല രീതിയില്‍ ഉള്‍പ്പെടുത്തിയ ഒരു ചിത്രം കൂടിയാണ് ലൂസിഫര്‍ എന്നും അദ്ദേഹം പറയുന്നു.
ഫാദര്‍ ജോസെഫ് ഇലഞ്ഞിമറ്റത്തിന്റെ വീഡിയോ റിവ്യൂ ചുവടെ