മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ സകല റെക്കോർഡുകളും തകർത്ത് ജൈത്രയാത്ര തുടരുകയാണ്. താരചക്രവർത്തി മോഹൻലാലിന്റെ മാസ്സ് പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഇപ്പോഴിചാ ചിത്രത്തിലെ മോഹൻലാലിന്റെ ഒരു ഡയലോഗ് നൽകുന്ന വിലമതിക്കാനാവാത്ത സന്ദേശത്തെ കുറിച്ച് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഒരു പുരോഹിതൻ.
ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം ആണ് ലൂസിഫറിലെ ഒരു സുപ്രധാന ഡയലോഗ് ജനങ്ങളിലേക്കെത്തുന്ന നല്ല സന്ദേശത്തെകുറിച്ച് വാചാലനായത്
വില്ലനായ വിവേക് ഒബ്രോയിയുടെ ബോബി എന്ന കഥാപാത്രത്തോട് നാർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ് എന്ന് മോഹൻലാൽ ഈ ചിത്രത്തിൽ പറയുന്നുണ്ട്.
തന്നെ അറിയുന്നവർക്ക് അറിയാം താനിതിനു പണ്ട് മുതലേ എതിരാണ് എന്നും മോഹൻലാൽ ഡയലോഗിലൂടെ സൂചിപ്പിക്കുന്നു.
ആ വാക്കുകൾ നൽകുന്നത് വിലമതിക്കാനാവാത്ത സന്ദേശമാണ് എന്നാണ് ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം പറയുന്നത്.
തന്നെ പോലെ ഉള്ള പുരോഹിതർ പ്രഭാഷണങ്ങളിലും മറ്റും ഒരുപാട് ആവർത്തിച്ചു പറയുന്ന കാര്യമാണ് മയക്കു മരുന്ന് ഉപയോഗം തെറ്റാണു എന്നുള്ളത്.
പക്ഷെ തങ്ങളെ പോലുള്ളവർ ആയിരം തവണ പറയുന്നതിലും സ്വാധീനം മോഹൻലാൽ എന്ന വലിയ താരം, അല്ലെങ്കിൽ വലിയ നടൻ ഒറ്റ തവണ ഈ ഡയലോഗ് പറയുമ്പോൾ ഉണ്ടാകുന്നു എന്ന് ഫാദർ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾക്ക് യുവാക്കൾക്ക് ഇടയിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വാധീനവും അതുപോലെ അദ്ദേഹം ഒരു വാക്ക് പറയുമ്പോൾ അതിനു കിട്ടുന്ന സ്വീകാര്യതയും റീച്ചും വളരെ വലുതാണ് എന്നും ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം പറയുന്നു.
അത്തരത്തിൽ ഒരു വലിയ സന്ദേശം തന്നെയാണ് ലൂസിഫർ സമൂഹത്തിലേക്ക് നൽകുന്നത് എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.