മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനു അത്ര നല്ല വര്‍ഷമായിരുന്നില്ല 2018. വര്‍ഷത്തിന്റെ അവസാന
മാസത്തിലാണ് നടന് ആശ്വസിക്കാവുന്ന ഒരു വിജയമുണ്ടാകുന്നത്.
ഡ്രാമ, നീരാളി എന്നീ ചിത്രങ്ങള്‍ രണ്ടും പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. സ്വന്തമായി ഒരു ബ്ലോക് ബസ്റ്റര്‍ ഉണ്ടാക്കാന്‍ ഈ വര്‍ഷം താരത്തിനു കഴിയില്ല എന്ന ആരോപണത്തില്‍ നിന്നുമുള്ള തിരിച്ചു വരവായിരുന്നു ഡിസംബറിലിറങ്ങിയ ഒടിയന്‍.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തത് മുതലാണ് മോഹന്‍ലാലിന്റെ കഷ്ടകാലം ആരംഭിച്ചത്. പ്രസിഡന്റ് പദവി മോഹന്‍ലാല്‍ അലങ്കരിച്ചതിന് ശേഷമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത്.
എന്നാല്‍, ഇതിനെതിരെ ഡബ്ല്യുസിസി അമ്മയ്ക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയും ആക്രമിക്കപ്പെട്ട നടി അടക്കം 4 നടിമാര്‍ അമ്മയില്‍ നിന്നും രാജി വെയ്ക്കക്കുകയും ചെയ്തു.
മലയാള സിനിമയെ മൊത്തം ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ ആഗ്രഹിച്ച മോഹന്‍ലാലിനേറ്റ ഇരുട്ടടിയായിരുന്നു ആ സംഭവം.
താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസി രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു. ദിലീപിന് അനുകൂലമായ നീക്കങ്ങള്‍ മോഹന്‍ലാല്‍ നടത്തുന്നുവെന്നായിരുന്നു ഡബ്ല്യുസിസിയുടെ ആരോപണം.
വര്‍ഷങ്ങള്‍ അഭിനയ പരിചയമുള്ള നടിമാരെ ‘വെറും നടിമാര്‍’ എന്ന് മാത്രം വിളിച്ച് മോഹന്‍ലാല്‍ അഭിസംബോധന ചെയ്തതും ഡബ്ല്യുസിസി ആയുധമാക്കി ഉപയോഗിച്ചു.
മോഹന്‍ലാലിനെതിരെ പത്രസമ്മേളനം നടത്തുകയും പരസ്യമായി ഡബ്ല്യുസിസി ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ താരം വെട്ടിലായി.
ഒടുവില്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുകയല്ലാതെ മറ്റൊരു വഴി മോഹന്‍ലാലിനു മുന്നില്‍ ഇല്ലാതാവുകയായിരുന്നു.
ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കരുതെന്ന ഒരു വിഭാഗത്തിന്‍റെ ആവശ്യമായിരുന്നു അടുത്തത്.
സംഭവം ഏറെ വിവാദമായിരുന്നു. ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് അനൗചിത്യവും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാട്ടലും ആണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ കണ്ടെത്തല്‍.
എന്നാല്‍, പ്രതിഷേധങ്ങള്‍ ശക്തമായി നിന്നപ്പോഴും മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തു.
ബോളിവുഡില്‍ നിന്നും മലയാളത്തിലേക്കും പടര്‍ന്നു പന്തലിച്ച മീ ടൂ മൂവ്മെന്റിനെതിരെ പരിഹാസ രൂപേണയായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
മീ ടൂ ചിലര്‍ ഫാഷനായി കാണുകയാണെന്നും അങ്ങനെയൊന്നും മലയാളത്തില്‍ ഇല്ലെന്നുമായിരുന്നു പരിഹാസരൂപേണ മോഹന്‍ലാല്‍ വിഷയത്തോട് പ്രതികരിച്ചത്.
മോഹന്‍ലാലിനെ ഈ വര്‍ഷം പിടിച്ചു കുലുക്കിയ മറ്റൊരു വിഷയമാണ് ‘ഒടിയന്‍ സിനിമ’. ആദ്യം കയ്ച്ചെങ്കിലും പിന്നീട് ഇരട്ടി മധുരമായിരുന്നു ഈ ചിത്രം താരത്തിന് സമ്മാനിച്ചത്.
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ സിനിമ ട്രാക്കില്‍ കയറിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് മോഹന്‍ലാലിന്റെ ഒടിയന്‍.