ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ; മുനവെച്ച് സംസാരിച്ച് ആരതി; കൊണ്ടത് റിയാസിനോ

521

ബിഗ്‌ബോസ് സീസൺ ഫോറിലെ മികച്ച ടീം മെമ്പറായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്‌ബോസിലെ റോബിന്റെ പെർഫോമൻസ് കൊണ്ട് തന്നെ ഒരു വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ബിഗ്‌ബോസ് കഴിഞ്ഞെങ്കിലും അതിലെ പല ആരവങ്ങളും കെട്ടടങ്ങിയെങ്കിലും റോബിൻ തരംഗം ഇപ്പോഴും നിലനില്ക്കുന്നുണ്ട് എന്നതാണ് വാസ്തവം.

റോബിനൊപ്പം തന്നെ തരംഗമായി നില്ക്കുന്ന ആളാണ് റോബിന്റെ ഭാവി വധു ആരതിപൊടിയും. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും എൻഗേജ്‌മെന്റ് നടന്നത്. ഒരു അഭിമുഖത്തിനിടെ അവിചാരിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് ഇരുവരും. ഇരുവരുടെയും വീട്ടുക്കാരുടെ സമ്മതത്തോടെയാണ് വിവാഹം. നടിയും, സംരഭകയുമായ ആരതിപ്പൊടി പങ്ക് വെച്ച ഒരു പോസ്റ്റാണ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

Advertisements

Also Read
സ്വന്തം അച്ഛനാണ്; പക്ഷെ അയാളെ പേടിച്ച് പെപ്പർ സ്‌പ്രേയുമായാണ് ഞാൻ നടക്കുന്നത്; തുറന്ന് പറച്ചിലുമായി ഗ്ലാമി ഗംഗ

അടുത്തിടെ ബിഗ്‌ബോസ് താരം റിയാസ് ആരതി പൊടിയെ പരിഹസിച്ചുക്കൊണ്ട് രംഗത്ത് വന്നിരുന്നു. പ്രശസ്തനായ ബോയ്ഫ്രണ്ട് ഉള്ളത് കൊണ്ട് മാത്രം പ്രശസ്തയായ വ്യക്തി എന്നാണ് എന്ന് ആരതി പൊടിയെ കുറിച്ച് പറഞ്ഞത്. ഹു ദ ഹെൽ ഇസ് ആരതി പൊടി എന്നാണ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് റിയാസ് മറുപടി നല്കിയത്. ഇത് വളരെ അധികം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്വന്തം കഴിവ് കൊണ്ട് വളർന്ന് വന്ന ആരെങ്കിലുമാണെങ്കിൽ ഞാൻ അറിയുമായിരുന്നു എന്നാണ് താരം കുറിച്ചത്.

അന്ന് പക്ഷെ റിയാസിന്റെ കമന്റിനോട് ആരതി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ റിയാസിനുള്ള മറുപടിയായാണ് ആരതി എത്തിയിരിക്കുന്നത്. തന്റെ ആദ്യ തമിഴ് സിനിമയിലെ ഗാനം പങ്ക് വെച്ചുക്കൊണ്ടാണ് അരതി ഇത്തരത്തിൽ മറുപടി നല്കിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക്; ഇപ്പോൾ ഊഹിക്കാൻ കഴിയുന്നുണ്ടോ എന്നാണ് താരം ചോദിച്ചിരിക്കുന്നത്.

Also Read
നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; അതൊക്കെ നായികമാർ തന്നെ തുടങ്ങി വെച്ചൊരു ഏർപ്പാടായിട്ടെ എനിക്ക് തോന്നിയിട്ടുള്ളു; ഭാവനക്ക് പറയാനുള്ളത് ഇങ്ങനെ

നിരവധി പേരാണ് ആരതിക്ക് അഭിനന്ദനം അറിയിച്ച് വന്ന് കൊണ്ടിരിക്കുന്നത്. കൊള്ളേണ്ടവർക്ക് കൊണ്ടുകാണും, ഇതിലും മികച്ചത് വേറെയില്ല. ഇതൊരു സാമ്പിൾ വെടിക്കെട്ടാണ്. ഇനി വരാൻ ഇരിക്കുന്നതാണ് ഒറിജിനൽ പൂരം. ഇതൊക്കെ മനസ്സിൽ വെച്ച്് നടക്കായിരുന്നുവല്ലേ തുടങ്ങി നിരവധി കമന്റുകളാണ് ആരതിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

Advertisement