മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരെ ഒന്നങ്കം ആകർഷിച്ച് മുന്നേറുകയാണ് ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം പതിപ്പിന്റെ മൂന്നാം സീസൺ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്.
രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ് സജ്ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
കലാജീവിതത്തിൽ കഴിഞ്ഞ 21 വർഷമായി സജീവം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഏഷ്യാനെറ്റിൽ കൂടി ആയിരുന്നു ഫിറോസിന്റെ തുടക്കം.
ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്‌സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്‌ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്. ഡേഞ്ചറസ് ബോയ്‌സ് എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെയാണ് ഫിറോസിനെ പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത്. തില്ലാന തില്ലാന എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ് ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു.
ഒരു ഡാൻസർ കൂടിയായ ഫിറോസ് പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം ആയിരുന്നു. മിക്ക ഷോകളിലും വിന്നർ കൂടി ആയിരുന്ന ഫിറോസ് മലയാളത്തിലും , അന്യഭാഷാ സിനിമകളിലും തിളങ്ങിയ നടൻ കൂടിയാണ്. താരോത്സവം എന്ന ഷോയിൽ ഭാഗം ആയിരുന്ന ഫിറോസ് സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് . മമ്മൂട്ടി ചിത്രം ഫേസ് റ്റു ഫേസ്, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്.
തന്റെ കലാജീവിതത്തിന്റെ യാത്രയെക്കുറിച്ചും ബിഗ് ബോസിൽ വച്ച് താരം തുറന്നുപറഞ്ഞിരുന്നു. എല്ലാ ഭാഷകളിലെയും ബിഗ് ബോസ് ആരാധകർ ആണ് തങ്ങൾ എന്ന് ഇരുവരും ആദ്യ ദിവസം തന്നെ മോഹൻലാലിനോട് പറയുകയുണ്ടായി. ബിഗ് ബോസ് വീട്ടിലെത്തിയാൽ നിങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാക്കുമോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഫിറോസ് സജ്ന മ്പതികൾ നൽകിയത്.
ഇപ്പോൾ ഞങ്ങൾ നല്ല സ്നേഹത്തിലാണ്. ഇനി തിരിച്ച് ഇറങ്ങുമ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് ആകുമോ എന്ന സംശയം ഉണ്ടെന്നുമാണ് സജ്ന പറഞ്ഞത്. മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതൻ ആണ് ഫിറോസ് എങ്കിലും അദ്ദേഹത്തിന്റെ ജീവിതപാതിയാണ് സജ്ന എന്ന് അധികമാർക്കും അറിവുള്ള കാര്യം ആയിരുന്നില്ല.
ബിഗ് ബോസിൽ എത്തിയ ശേഷമാണു മിനി സ്‌ക്രീനിലെ വില്ലത്തി ഫിറോസിന്റെ ഭാര്യ ആണ് എന്ന് പ്രേക്ഷർക്ക് മനസിലാകുന്നത്. ചാക്കോയും മേരിയും സുമംഗലി ഭവ, അന്ന കരീന തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് ഫിറോസിന്റെ ജീവിതപ്പാതി സജ്ന. വിവാഹശേഷം ആണ് സജ്‌ന അഭിനയ മേഖലയിൽ സജീവം ആകുന്നത്. തന്റെ ഭാഗ്യം ആണ് ഫിറോസ് എന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് സജ്‌ന പറയുകയുണ്ടായി.
ചെറുപ്പം മുതൽ തൊട്ടേ ആക്റ്റിങ് ഒരുപാട് ഇഷ്ട്ടമാണ്. തന്റെ ഇഷ്ടത്തെക്കുറിച്ചു ഇക്കയോട് പറഞ്ഞു. പൊതുവെ രീതി എന്ന് പറഞ്ഞാൽ വിവാഹം കഴിഞ്ഞാൽ സ്ത്രീകളെ വീട്ടുജോലിയിൽ തന്നെ നിർത്തുക ആണ് പതിവ്. പക്ഷെ ഫിറോസ് ഇക്ക അങ്ങിനെ ഒരാൾ ആയിരുന്നില്ല തന്റെ ഒപ്പം തന്റെ ഇഷ്ടങ്ങൾക്ക് കൂട്ടായിട്ടാണ് അദ്ദേഹം ഉണ്ടായിരുന്നത്.
എന്റെ ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ഫിറോസ് എന്നാണ് സജ്‌ന വ്യക്തമാക്കിയത്. മൂന്നുകുട്ടികൾ ആണ് സജ്ന ഫിറോസ് ദമ്പതികൾക്ക് ഉള്ളത്. ‘ഞങ്ങളുടേത് രണ്ടാം വിവാഹം ആണ്. ആദ്യത്തെ വിവാഹത്തിൽ ഒരു മകളുണ്ട് അലംസയത്ത്, രണ്ടാമത്തെ വിവാഹത്തിൽ രണ്ടുകുട്ടികൾ, സയൻ, റോവൻ ഒരാൾക്ക് പത്തു വയസ്സും ഒരാൾക്ക് അഞ്ചു വയസ്സും ആണുള്ളത്.
ഏറ്റവും മൂത്തകുട്ടിയ്ക്ക് പതിനൊന്നു വയസ്സ് ആണുള്ളത്. വിവാഹത്തിന് ശേഷമാണു സജ്ന അഭിനയത്തിലേക്ക് കടക്കുന്നത്’, എന്നും ഫിറോസ് വ്യക്തമാക്കി. മകനും ജനിച്ചിട്ടാണ് അഭിനയിക്കാൻ എത്തുന്നത്. ആദ്യം മൂവി ആയിരുന്നു തുടക്കം. പിന്നീട് റിയാലിറ്റി ഷോകളും സീരിയലുകളും ചെയ്തു തുടങ്ങി. എല്ലാത്തിന്റെയും ഭാഗ്യം ഫിറോസ് ഇക്ക ആണെന്നു എന്നും സജ്‌ന പറയുന്നു.