പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതം മുന്നോട്ട് പോയത് കുഞ്ഞ് കാരണം, ഒരുപരിധിക്കപ്പുറമുള്ള പാറി പറക്കലും സ്വാതന്ത്ര്യവും എനിക്ക് അംഗീകരിക്കാനാവില്ല, വിവാഹമോചനത്തില്‍ പ്രതികരിച്ച് ഫിറോസ്

256

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ ദമ്പതികളാണ് സജ്‌ന ഫിറോസ്. രണ്ടുവ്യക്തികള്‍ ആണ് എങ്കിലും ഒറ്റ മത്സരാര്‍ത്ഥി ആയിട്ടാണ് ഫിറോസ് സജ്ന ദമ്പതികള്‍ ഷോയിലേക്ക് എത്തിയത്.

Advertisements

ടെലിവിഷന്‍ മേഖലയില്‍ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീല്‍ഡില്‍ തന്നെ സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

Also Read:ഇന്നും ഭംഗിയായി നടക്കാന്‍ ആഗ്രഹിക്കുന്നു, വസ്ത്രങ്ങളെല്ലാം തെരഞ്ഞെടുക്കുന്നത് മക്കള്‍, ഭര്‍ത്താവ് എന്റെ ബെസ്റ്റ് ഫ്രണ്ട്, വിശേഷങ്ങള്‍ പങ്കുവെച്ച് മധുബാല

പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ അടുത്തിടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. സജ്നയാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയത്. പിന്നാലെ 10 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് ഖാനും വെളിപ്പെടുത്തി.

ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് ഫിറോസ് ഖാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയില്‍ ഒത്തിരി നല്ല നിമിഷങ്ങളുണ്ടെന്നും തങ്ങള്‍ക്കുള്ളില്‍ അതെല്ലാമുള്ളതുകൊണ്ടാണ് എവിടെയും പരസ്പരം കുറ്റങ്ങളൊന്നും പറയാത്തതെന്നും മകനായിരുന്നു ഇത്രയും കാലം തങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ട് പോയതിന്റെ കാരണമെന്നും ഫിറോസ് പറയുന്നു.

Also Read: റോസാപ്പൂവ് തന്ന് പ്രൊപ്പോസ് ചെയ്യേണ്ട, നല്ലൊരു ഹൃദയം മാത്രം തന്നാല്‍ മതി, തന്റെ ഭാവി വരന്‍ എങ്ങനെയായിരിക്കണമെന്ന് മനസ്സുതുറന്ന് സായ് പല്ലവി

്അവനെ ഒരുമിച്ച് സ്‌നേഹിക്കുമ്പോഴുള്ള സന്തോഷമാണ് ഇനി മിസ് ചെയ്യാന്‍ പോകുന്നത്. കുഞ്ഞിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരേ പോലെ ഉത്തരവാദിത്വമുണ്ടെന്നും വിവാഹശേഷം കരിയറില്‍ ഒരുമിച്ചായിരുന്നു താനും സജ്‌നയും വളര്‍ന്നതെന്നംു സജ്‌ന തന്നെയും താന്‍ സജ്‌നയെയും ഒത്തിരി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.

എന്നാല്‍ ഒരുപരിധിക്കപ്പുറമുള്ള പാറി പറക്കലും സ്വാതന്ത്ര്യവും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നുംതാന്‍ എന്ന വ്യക്തിക്ക് മനസ്സിലാക്കാന്‍ പറ്റുന്നതിലും അപ്പുറമാണ് അതെന്നും ഫിറോസ് പറയുന്നു.

Advertisement