‘ഓണവും ക്രിസ്തുമസുമെല്ലാം ആഘോഷിക്കുന്നത് പോലെ പെരുന്നാൾ എന്താണ് എല്ലാവരും ആഘോഷിക്കാത്തത്? സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്’: ഫിറോസ് ഖാൻ

66

ബിഗ് ബോസ് സീസൺ മൂന്നിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഫിറോസ് ഖാൻ. ഭാര്യ സജ്നയ്ക്ക് ഒപ്പം എത്തിയ താരം വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ചത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെയും താരം സ്വന്തമാക്കുകയും ചെയ്തു. ബിഗ്ബോസിൽ സജീവമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഫിറോസ് വീടിന്റെ പടിയിറങ്ങിയത്.

സഹമത്സരാത്ഥികൾ ഇവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഫിറോസ് ഖാന് ബിഗ് ബോസിന്റെ വീടിന്റെ പടി കടക്കാനുള്ള സാഹചര്യമുണ്ടായത്. പിന്നീട് താരം പരമ്പരകളിൽ നിറഞ്ഞു നിന്നു. സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഫിറോസ് ഖാന്റെ ഭാര്യയും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരുവരും വേർപിരിഞ്ഞെന്ന് അടുത്തകാലത്താണ് അറിയിച്ചത്. പരസ്പരം സംസാരിച്ച് ഇനി മുന്നോട്ട് ഒരുമിച്ചില്ലെന്ന് തീരുമാനിച്ചെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

Advertisements

ഈ വിഷമഘട്ടത്തെ തരണം ചെയ്തതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നതാണ് ചർച്ചയാകുന്നത്. സാമൂഹിക കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ വ്യൂ പോയിന്റും താരം പറയുകയാണ്.

ALSO READ-ആ സുവർണ നേട്ടം എത്തിപ്പിടിച്ച് നേര്! ലോ ബജറ്റ് ചിത്രം ഇന്ന് 50 കോടി ക്ലബിൽ; സന്തോഷം പങ്കിട്ട് മോഹൻലാൽ

കേരളത്തിൽ ഓണവും ക്രിസ്തുമസും പോലെ മുസ്ലീങ്ങളുടെ പെരുന്നാൾ എല്ലാവരും ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഫിറോസ് ഖാൻ ചോദിക്കുന്നത്. മുസ്ലീങ്ങൾ ഓണവും ക്രിസ്തുമസും ആഘോഷിക്കുന്നവർ ആണെന്നും എന്നാൽ മറ്റ് മതക്കാർ പെരുന്നാൾ ആഘോഷിക്കുന്നില്ലെന്നും താരം ചൂണ്ടിക്കാണിച്ചു.

സിനിമയിലും സീരിയലിലും മതം ഉണ്ടെന്നും ഫിറോസ് പറഞ്ഞു. എല്ലാ ഉത്സവങ്ങളും താൻ ആഘോഷിക്കാറുണ്ട്. ഓണം, ക്രിസ്തുമസ് എല്ലാം ആഘോഷിക്കുന്നു. ഒരുവിധം എല്ലാ മുസ്ലീങ്ങളും ഇത് രണ്ടും ആഘോഷിക്കാറുണ്ട്. പക്ഷെ, എപ്പോഴും ആലോചിക്കും, പെരുന്നാള് വേറെ ആരും ആഘോഷിക്കുന്നില്ലല്ലോ എന്ന്.

ALSO READ-പൃഥ്വിരാജിനൊപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ ; ചോദ്യത്തിന് തക്ക മറുപടി കൊടുത്ത് മീര ജാസ്മിന്‍

അതിന്റെ കാരണമെന്താണ്? തന്റെ വീട്ടിൽ ഓണത്തിന് ഊഞ്ഞാൽ ഇടാറുണ്ട്, സദ്യ വെയ്ക്കാറുണ്ട്. പക്ഷെ, പെരുന്നാൽ മറ്റ് മതങ്ങളിലുള്ളവർ ഒന്നും ആഘോഷിക്കുന്നില്ല. അത് തനിക്ക് വലിയ വിഷമം ഉണ്ടാക്കുന്നു. പെരുന്നാളും എല്ലാവരും ആഘോഷിക്കണമെന്നും താരം പറഞ്ഞു.

ലോകം മുഴുവൻ തലകീഴായി തന്നെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് പെരുന്നാൾ ആഘോഷിക്കാത്തത്? സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്. താൻ ഇതിന്റെയൊക്കെ സാക്ഷിയാണെന്നും ഫിറോസ് ഖാൻ പറയുന്നു,

താൻ ഈ മതക്കാരനാണെന്ന് അറിഞ്ഞതുകൊണ്ട് തന്നെ വിളിക്കാത്ത ഒരു സംവിധായകനുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നമ്മൾ പൊയ്ക്കോണ്ടിരിക്കുന്നത്. തലതിരിഞ്ഞ ലോകത്തു കൂടി താൻ നേരെ നടക്കുന്നതു കൊണ്ട് തനിക്ക് തോന്നുന്നതാണോ എന്ന് അറിയില്ലെന്നും ഫിറോസ് പറഞ്ഞു.

Advertisement