മമ്മൂട്ടി നായകനായി എത്തിയ പുതിയ ആക്ഷൻ ചിത്രം ടർബോ 50 കോടി ക്ലബ്ബിൽ പ്രവേശിച്ചു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 52.11 കോടിരൂപ നേടി എന്നാണ് റിപ്പോർട്ട്. ടർബോയുടെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’.
വൈശാഖിൻ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ടർബോ മെയ് 24ന് ആണ് തീയേറ്ററുകളിൽ പ്രദരശനത്തിനെത്തിയത് . തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു.
ആക്ഷന് ഏറെ പ്രാധാന്യം നൽകിയ ടർബോയിൽ മമ്മൂട്ടി നായകവേഷത്തിൽ എത്തുമ്പോള്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തി. പശ്ചാത്തല സംഗീതം നിർവഹിച്ചത് ക്രിസ്റ്റോ സേവ്യറാണ് . വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്.
സിനിമകണ്ട് സപ്പോർട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും ഒരായിരം നന്ദിയെന്ന് പടത്തിൻ്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് അറിയിച്ചിട്ടുണ്ട്.