വമ്പൻ കുത്തിപ്പുമായി ടർബോ, തിങ്കളാഴ്ച നേടിയ കളക്ഷൻ റിപ്പോർട്ട് പുറത്ത്

89

മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ആക്ഷൻ ചിത്രം ടർബോ വമ്പൻ കുതിപ്പിലേക്ക്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ഒന്നാമതായിരുന്ന ടർബോ തിങ്കളാഴ്ച വമ്പൻ കുതിപ്പാണ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിങ്കളാഴ്‍ച മാത്രം കേരളത്തില്‍ 2.25 കോടി രൂപയിലധികം ടര്‍ബോ നേടി. 

മെയ് 24ന് ആയിരുന്നു ടര്‍ബോ തിയറ്ററുകളില്‍ എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു.മമ്മൂട്ടി കമ്പനിയാണ് നിർമാണം. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് നിര്‍വഹിച്ചത്.

Advertisements

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിച്ചത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രത്തില്‍ വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യൂട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയത്. ഛായാഗ്രഹണം നിർവഹിച്ചത് വിഷ്‍ണു ശർമ്മയാണ്.

Advertisement