ഇന്ത്യ ചന്ദ്രനില്‍, ഞങ്ങള്‍ അഭിമാനം കൊണ്ട് ചന്ദ്രനുമുകളില്‍, ചാന്ദ്രയാന്‍ 3 ന്റെ വിജയത്തില്‍ ആശംസകളുമായി സിനിമാലോകം

62

ബഹിരാകാശ പര്യവേഷണത്തില്‍ പുതുപുത്തന്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ചാന്ദ്രയാന്‍ 3. രാജ്യം ആകാംഷയോടെ കാത്തിരുന്ന ദൗത്യം കഴിഞ്ഞ ദിവസമാണ് വന്‍ വിജയമായി തീര്‍ന്നത്.

ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കൂടാതെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന സ്ഥാനവും ഇന്ത്യ സ്വന്തമാക്കി.

Advertisements

Also Read: 26ാമത്തെ വയസ്സില്‍ സൂപ്പര്‍സ്റ്റാറായ നടനാണ്, അദ്ദേഹത്തിന്റെ ശരീരമോ സൗന്ദര്യമോ ഒന്നുമല്ല ആരും നോക്കിയിട്ടില്ല, മോഹന്‍ലാലിനെ ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി വിനയ്‌ഫോര്‍ട്ട്

ചാന്ദ്രയാന്‍ 3ന്റെ വിജയത്തില്‍ അഭിമാനവും അതിലുപരി സന്തോഷവും പങ്കുവെക്കുകയാണ് സിനിമാലോകവും. മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ , യാഷ്, കരീന കപൂര്‍ ഖാന്‍, ജൂനിയര്‍ എന്‍ടിആര്‍ , സണ്ണി ഡിയോണ്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ച് രംഗത്തെത്തിയത്.

ഒടുവില്‍ ദക്ഷിണ ധ്രുവം മനുഷ്യരാശിക്കായി തുറക്കുന്നുവെന്നും ഐഎസ്ആര്‍ഒയിലെ ഓരോ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സ്റ്റാഫുകള്‍ക്കും അഭിനന്ദനങ്ങളെന്നും ഒരു ജനതയെ മുഴുവന്‍ അഭിമാനിപ്പിച്ച ജിജ്ഞാസയും സ്ഥിരോത്സാഹവും പുതുമയും ഇവിടെയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Also Read: ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ ഉണര്‍ത്തി, മിത്ത് വിവാദത്തില്‍ പ്രതികരിച്ച് സിനിമാതാരങ്ങളും, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

ഐഎസ്ആര്‍ഒ യ്ക്ക് ഈ നിമിഷം ഒരു ബില്യണ്‍ ഹൃദയങ്ങള്‍ നന്ദി പറയുന്നുവെന്നാണ് അക്ഷയ് കുമാര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് കാണുന്നതും ഭാഗ്യമാണെന്നും ഇന്ത്യ ചന്ദ്രനിലാണ് ഞങ്ങള്‍ ചന്ദ്രന് മുകളിലാണ് എന്നും താരം കുറിച്ചു.

അഭിമാനിയായ ഇന്ത്യക്കാരിയാണ് താനെന്ന് കരീന കപൂര്‍ പറഞ്ഞു. എന്തൊരു അത്ഭുതമായ ടച്ച്ഡൗണ്‍ എന്നും ഐഎസ്ആര്‍ഒയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് കരീന കുറിച്ചു. എന്തൊരു അഭിമാന നിമിഷം എന്നാണ് സണ്ണി ഡിയോള്‍ കുറിച്ചത്.

Advertisement