കൂട്ടിമുട്ടിയോ നേരും സലാറും; രണ്ടാം ദിനത്തിലെ സലാറിന്റെ കേരള ബോക്‌സോഫീസ് കണക്കുകള്‍

193

സൂപ്പർ ഹിറ്റ് സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്തതോടെ ഇതെകുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സലാറും , ഡങ്കിയും , നേര് എല്ലാമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. 

മോഹൻലാൽ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് നേര് എങ്കിൽ മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജിന്റെ ചിത്രമാണ് സലാർ. നേരിന് മുന്നിൽ സലാർ പകച്ചോ എന്നാണ് രണ്ടാം ദിനത്തിലെ സലാറിൻറെ കേരള ബോക്‌സോഫീസ് കണക്കുകൾ കാണിക്കുന്നത്.

Advertisements

ആദ്യ ദിനത്തിൽ സലാർ കേരളത്തിൽ നിന്നും 3.55 കോടി നേടിയിരുന്നു. രണ്ടാം ദിനത്തിൽ ഇത് 1.75 കോടിയായി കുറഞ്ഞു. എന്നാൽ നേര് റിലീസ് ദിനത്തേക്കാൾ കളക്ഷൻ മൂന്നാം ദിനത്തിൽ നേടിയിട്ടുണ്ട്. നേരിൻറെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ വലിയ കുതിപ്പ് സലാർ കേരളത്തിൽ ഉണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

അതേസമയം സലാർ റിലീസായി രണ്ടാം ദിവസവും കളക്ഷനിൽ റെക്കോർഡ് നേട്ടമാണ്. ഇന്നലെയും സലാർ ആഗോളതലത്തിൽ 100 കോടി രൂപയിൽ അധികം നേടിയിരിക്കുകയാണ്. ചിത്രം ആകെ 295.7 കോടി രൂപയിൽ അധികം നേടിയിരിക്കുന്നു എന്നാണ് ഒഫിഷ്യൽ ബോക്‌സ് ഓഫീസ് റിപ്പോർട്ടിൽ പറയുന്നത്.

also read
സ്‌ക്രീനില്‍ സാധാരണ ലാലേട്ടനെയല്ല കണ്ടത്, വിജയമോഹനെ ആയിരുന്നു ; നേരിനെ കുറിച്ച് ജീത്തു ജോസഫിന്റെ മക്കള്‍
റിലീസിന് സലാർ ആകെ 178.7 കോടി രൂപയാണ് നേടിയത്. 2023ൽ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷനിൽ റിലീസ് റെക്കോർഡാണ് ഇത്. വിജയ്‌യുടെ ലിയോ റിലീസിന് 148.5 കോടി രൂപ നേടിയാണ് നേരത്തെയുള്ള റെക്കോർഡ്. എന്തായാലും സലാർ ഇന്ത്യയിൽ പല കളക്ഷൻ റെക്കോർഡുകളും മറികടക്കും എന്നാണ് ലഭ്യമാകുന്ന ബോക്‌സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

 

Advertisement