അവര്‍ തമ്മില്‍ വഴക്കായിരുന്നു, എന്തോ ഒരു കരട് രണ്ടാളുടെയും മനസ്സിലുണ്ടായിരുന്നു, പക്ഷേ പുറത്തറിഞ്ഞില്ല, വെളിപ്പെടുത്തലുമായി നിര്‍മാതാവ്

38

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജയറാം. അദ്ദേഹത്തിന്റെ ലളിതമായ അഭിനയമികവ് കൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയൊരു കൂട്ടം ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടുണ്ട്.

Advertisements

മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ജയറാം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അദ്ദേഹം നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Alos Read: ‘എന്റെ സന്തൂര്‍ മമ്മി’; സ്വന്തം അമ്മയെ പരിചയപ്പെടുത്തി രേഷ്മ നായര്‍; പ്രേക്ഷകരുടെ പ്രിയപ്പെട്ട സഞ്ജനയുടെ അമ്മയെ കണ്ട് അമ്പരന്ന് ആരാധകര്‍!

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ രാജസേനനമായുള്ള കൂട്ടുകെട്ടിലാണ് ജയറാമിന്റെ പല ഹിറ്റ് ചിത്രങ്ങളും പിറന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ് രാജസേനന്‍. ഞാനും പിന്നെ ഞാനും എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്.

അവസാനമായി ജയറാമിനെ വെച്ച് രാജസേനന്‍ ചെയ്ത ചിത്രമായിരുന്നു മധുചന്ദ്രലേഖ. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയറാമും രാജസേനനും തമ്മിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ഈ ചിത്രം നര്‍മ്മിച്ച സമദ് മങ്കട. ജയറാമും രാജസേനനും തമ്മിലുള്ള പ്രശ്‌നം എന്തായിരുന്നുവെന്ന് തനിക്ക് വ്യക്തമായി അറിയില്ലെങ്കിലും ഒരു കരട് അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

Also Read: ‘എന്റെ സന്തൂര്‍ മമ്മി’; സ്വന്തം അമ്മയെ പരിചയപ്പെടുത്തി രേഷ്മ നായര്‍; പ്രേക്ഷകരുടെ പ്രിയപ്പെട്ട സഞ്ജനയുടെ അമ്മയെ കണ്ട് അമ്പരന്ന് ആരാധകര്‍!

പക്ഷേ തങ്ങളെല്ലാം പരിശ്രമിച്ച് ഇരുവരെയും കൂട്ടിയോജിപ്പിച്ചുവെന്നും ഉര്‍വശിയും ഒപ്പമുണ്ടായിരുന്നുവെന്നും സമദ് കൂട്ടിച്ചേര്‍ത്തു. രാജസേനനാണ് ജയറാമിനെ വിളിച്ചതെന്നും വളരെ മാന്യമായിട്ടാണ് സിനിമയുടെ സെറ്റില്‍ വെച്ച് ജയറാം പെരുമാറിയതെന്നും സമദ് പറയുന്നു.

Advertisement