കല്യാണം തന്റെ അജണ്ടയിൽ ഏറ്റവും പ്രധാന്യമുള്ള കാര്യമല്ല! സിനിമ തിരഞ്ഞെടുത്തപ്പോൾ എല്ലാവർക്കും എതിർപ്പ് ആയി ; തന്റെ അതേ ജനറേഷനിൽ ഉള്ളവരും ഇങ്ങനെ ചിന്തിയ്ക്കുന്നതിലാണ് തനിയ്ക്ക് അതിശയം എന്ന് കൃതി സനോൺ

64

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് കൃതി സനോൺ. 2014-ൽ തെലുങ്ക് സൈക്കോളജിക്കൽ ത്രില്ലർ നെനോക്കാടിൻ എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. ഹിന്ദി സിനിമയിലെ തന്റെ ആദ്യ പ്രോജക്റ്റ് അടയാളപ്പെടുത്തിയ സബ്ബിർ ഖാന്റെ ആക്ഷൻ-കോമഡി-റൊമാന്റിക് ഹീറോപന്തി (2014) എന്ന ചിത്രത്തിലെ അഭിനയത്തിന് സനോൻ മികച്ച ഫിലിംഫെയർ അവാർഡ് നേടിയിരുന്നു. ഇപ്പോഴിതാ താരം സിനിമയിൽ വന്നപ്പോഴുണ്ടായ ബന്ധുക്കളുടേയും മറ്റും എതിർപ്പിനെ കുറിച്ച് താരം പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

ALSO READ

ടോവിനോ ജനിച്ചതും എന്റെ അച്ഛൻ കൊല്ലപ്പെട്ടതും ഒരേ ദിവസം തന്നെ! അച്ഛനെ കണ്ടിട്ടില്ലാത്ത ഞാൻ ടോവിനോയെ കണ്ടപ്പോൾ കരഞ്ഞുപോയി : ചാക്കോയുടെ മകന്റെ വാക്കുകൾ

പെൺകുട്ടികൾ സിനിമയിൽ വരുന്നതിനെ പണ്ടും ഇപ്പോഴും ഭീകരമായി എതിർക്കുന്നവർ ഉണ്ടായിരുന്നു. സിനിമ വളരെ മോശം മേഖലയാണെന്നും അവിടെ പെൺകുട്ടികൾക്ക് മാന്യമായി ജോലി ചെയ്യാൻ കഴിയില്ല എന്നുമാണ് പൊതുവെയുള്ള സംസാരം.

തന്റെ അച്ഛനും അമ്മയും സിനിമയിൽ വരുന്നതിന് തന്നെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും കുടുംബത്തിലുള്ളവർ പലരും എതിരായിരുന്നു എന്ന് കൃതി സനോൺ പറയുന്നുണ്ട്. താൻ സിനിമ തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോൾ കുടുംബത്തിൽ എല്ലാവരും ഞെട്ടി. എന്തെന്നാൽ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും എൻജിനിയേഴ്സ് ആണ്. ഞാനും എൻജിനിയറിങ് കഴിഞ്ഞതാണ്. ആ മേഘയിലേക്കാണ് എന്നെയും എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ സിനിമ തിരഞ്ഞെടുത്തപ്പോൾ എല്ലാവർക്കും എതിർപ്പ് ആയി.

ALSO READ

വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്കും പിന്നിൽ അത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകളുടെ പിൻബലവുമുണ്ട്; നിറചിരിയോടെ കൈയ്യടിച്ചും നൃത്തം ചവിട്ടിയും ഭാവന : ഇൻസ്റ്റാഗ്രാമിൽ തരംഗമായി പുതിയ വീഡിയോ!

എല്ലാവരുടെയും ആദ്യത്തെ സംശയം എന്റെ കല്യാണം നടക്കുമോ എന്നതായിരുന്നു. കാണാൻ നല്ല ഭംഗിയൊക്കെ ഇല്ലേ. പിന്നെ എന്തിനാണ് ഈ തൊഴിൽ തിരഞ്ഞെടുത്തത്. സിനിമയിൽ എത്തിയാൽ വിവാഹം ചെയ്യാനൊക്കെ വൈകും എന്നൊക്കെയായിരുന്നുവത്രെ ഓരോരുത്തരുടെയും അഭിപ്രായം. അപ്പോഴൊക്കെ ചിരിച്ചു തള്ളുകയായിരുന്നു താൻ എന്ന് കൃതി പറയുന്നു. കല്യാണം തന്റെ അജണ്ടയിൽ ഏറ്റവും പ്രധാന്യമുള്ള കാര്യമല്ല എന്ന് കൃതി പറയുകയും ചെയ്തു.

സിനിമ ഇന്റസ്ട്രി തിരഞ്ഞെടുത്താൽ കല്യാണം കഴിയ്ക്കുക എന്നാൽ പ്രശ്നം തന്നെയാണ് എന്ന് ഒരു ആൺ സുഹൃത്ത് പറഞ്ഞതാണ് തനിക്ക് ഏറ്റവും ഷോക്ക് ആയത് എന്ന് കൃതി പറഞ്ഞു. തന്റെ അതേ ജനറേഷനിൽ ഉള്ളവരും അങ്ങനെ തന്നെ ചിന്തിയ്ക്കുന്നതിലായിരുന്നു തനിയ്ക്ക് അതിശയം എന്നുമാണ് നടി പറയുന്നത്.

Advertisement