സിനിമ പരാജയമായതിനെ തുടര്‍ന്ന് പ്രതിഫലത്തുക വേണ്ടെന്ന് വെച്ച് നടി സായി പല്ലവി. തെലുങ്ക് ചിത്രമായ ‘പടി പടി ലെച്ചേ മനസു’ലെ പ്രതിഫലമാണ് സായ് പല്ലവി വേണ്ടെന്ന് വെച്ചത്.
ചിത്രം ഇറങ്ങുന്നതിനും മുമ്പ് ഇതിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെ ട്ടിരുന്നെങ്കിലും ചിത്രം വേണ്ടത്ര വിജയം നേടിയില്ല. 22 കോടി രുപയ്ക്ക് വിറ്റു പോയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കാനായത്.
അഡ്വാന്‍സായി കുറച്ചു പണം സായ് കൈപ്പറ്റിയിരുന്നു. പ്രതിഫലത്തിന്റെ ബാക്കി തുക നല്കാന് നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് ആ തുക താരം സ്വീകരിക്കാതിരുന്നത്.
ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ് പ്രതിഫലയിനത്തില്‍ വേണ്ടെന്ന് വെച്ചത്. ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രയാസത്തിലായിരുന്ന നിര്‍മ്മാതാക്കള്‍ക്ക് സായിയുടെ നിലപാട് ചെറിയ ആശ്വാസമല്ല നല്‍കിയത്.
സായി പല്ലവിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് നിരവധി നിര്‍മ്മാതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച സായിക്ക് അവിടെയും ആരാധകര്‍ ഏറെയാണ്.
ഫിദക്ക് ശേഷം മിഡില്‍ ക്ളാസ് അബ്ബായി, കണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ തിയേറ്ററില്‍ എത്തിയ സായിയുടെ ചിത്രമായിരുന്നു പടി പടി ലെച്ചേ മനസു.
ഹനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് ഷര്വാനന്ദായിരുന്നു. തമിഴ് ചിത്രമായ മാരി 2 വാണ് സായ് പല്ലവിയുടേതായി അവസാനമെത്തിയ ചിത്രം. ധനുഷ് നായകനായെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്.