ആ നടിയുമായി പ്രണയത്തിലായിരുന്നു, വിവാഹം കഴിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി റഹ്‌മാന്‍

9866

മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകന്‍ പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാന്‍. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളന്‍ നായകനായിരുന്നു താരം.

Advertisements

സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികള്‍ക്കും തമിഴ് സിനിമാ പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാന്‍. 1983ല്‍ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.

Also Read; ഫഹദിന്റെ ആദ്യ നായിക, മമ്മൂട്ടിക്കും മോഹൻലാലിനും നായികയായി, അവസരം കുറഞ്ഞപ്പോൾ ഐറ്റം ഡാൻസറുമായി, നടി നിഖിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് റഹ്‌മാന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാന്‍ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു.

ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് പറഞ്ഞ റഹ്‌മാന്റെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് സിനിമയിലുള്ള ഒരാളെ വിവാഹം കഴിക്കണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നുവെന്നും അവളെ തനിക്ക് ഒത്തിരി ഇഷ്ടമുണ്ടായിരുന്നുവെന്നും അവള്‍ക്ക് ആ കാര്യം അറിയാമായിരുന്നുവെന്നും റഹ്‌മാന്‍ പറയുന്നു.

Also Read; അച്ഛന്‍ ഉറക്കമിളച്ചിരുന്ന് മുറുക്കുകയാണോ? ലിവര്‍ സിറോസിസ് വന്ന് രക്തം വായില്‍ നിറഞ്ഞിരുന്ന കാലത്തെ കുറിച്ച് ജിഎസ് പ്രദീപ്

പക്ഷേ ആ പ്രണയം വിജയമായിരുന്നില്ലെന്നും പല കാരണങ്ങളും കൊണ്ട് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്നും എന്നാല്‍ അവള്‍ തന്റെ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കില്‍ തന്റെ മെഹറുന്നീസയെ തനിക്ക് കിട്ടില്ലായിരുന്നുവെന്നും റഹ്‌മാന്‍ പറയുന്നു.

Advertisement