അമ്മൂന്റെ ഡെലിവറി സമയത്ത് ധാരാളം വേദന സഹിച്ചു, നാല് മക്കളുടെ അമ്മയാണെങ്കിലും ഇപ്പോഴും എന്നെ കാണുന്നത് ചെറിയ കുട്ടിയായിട്ട്, സിന്ധു കൃഷ്ണ പറയുന്നു

190

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയല്‍ താരവും ബിജെപി നേതാവുമാണ് കൃഷ്ണ കുമാര്‍. നിരവധി സിനികളില്‍ നായകനായും വില്ലനായും സഹനടനായും എല്ലാം വേഷമിട്ട അദ്ദേഹം സീരയലുകളിലും ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

കൃഷ്ണ കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയ യിലെ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനേയും കുടുംബത്തിനെയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഭാര്യയും നാല് പെണ്‍മക്കളും അടക്കം ഇവര്‍ ആറു പേരും സോഷ്യല്‍ മീഡിയയില്‍ ഒരു പോലെ സജീവമാണ്.

Advertisements

കുടുംബത്തിലെ മിക്ക വിശേഷങ്ങളും ഇവരെല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്.കൃഷ്ണ കുമാര്‍, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നീ കുടുംബത്തിലെ എല്ലാം അംഗങ്ങള്‍ക്കും യൂട്യൂബ് ചാനലുണ്ട്. മികച്ച കണ്ടന്റ് ക്രിയേറ്റര്‍മാരായ നാലു പേര്‍ക്കും വലിയ തോതില്‍ കാണികളുമുണ്ട്.

വീട്ടിലെ റംബൂട്ടാന്‍ മരം കായ്ച്ചത് മുതലുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ പോലും മനോഹരമായി ഇവര്‍ യൂട്യൂബ് വീഡിയോയായി ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവേഴ്സ് ആയ അഹാനയും സഹോദരിമാരും നിരവധി ബ്രാന്‍ഡുകളുമായി സോഷ്യല്‍ മീഡിയ വഴി സഹകരിക്കുന്നുണ്ട്.

Also Read: അക്കാര്യം മമ്മൂക്ക സമ്മതിക്കില്ല, പക്ഷേ ലാലേട്ടനാണെങ്കില്‍ ഓക്കേ, വാ മോനേ എന്ന് പറയും; താരരാജാക്കന്മാരെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

അഹാനയുടെ ഗാനം, ദിയയുടെ ഡാന്‍സ്, ഇഷാനിയുടെ ലൈഫ് സ്റ്റൈല്‍ വ്ലോഗുകള്‍ തുടങ്ങി ഓരോരുത്തര്‍ക്കും പ്രത്യേകം കാണികളുമുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസ്, പതിനെട്ടാം പടി, ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമകളില്‍ അഹാന കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമകളേക്കാള്‍ സ്വീകാര്യത സോഷ്യല്‍ മീഡിയ വഴിയാണ് അഹാനയ്ക്ക് പലപ്പോഴും ലഭിച്ചിട്ടുള്ളത്.

കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും സോഷ്യല്‍മീഡിയയില്‍ താരമാണ്. സ്വന്തമായി യൂട്യൂബ് ചാനലുള്ള സിന്ധുവിന് നിരവധി ആരാധകരാണുള്ളത്. ഇവര്‍ പങ്കുവെക്കാറുള്ള പല വീഡിയോകളും പലപ്പോഴും ട്രെന്‍ഡിങില്‍ എത്താറുണ്ട്. വളരെ ലളിതമായ സംസാരമാണ് സിന്ധുവിന്റെ പ്രത്യേകത.

ഇപ്പോഴിതാ ഒരു വീഡിയോയില്‍ സിന്ധു പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ നാല് മക്കളുടെ അമ്മയായെങ്കിലും ഇപ്പോഴും തന്നെ ചെറിയ കുട്ടിയെപ്പോലെയാണ് കാണുന്നതെന്നായിരുന്നു സിന്ധു തന്റെ യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ പറഞ്ഞത്.

എന്നും വീട്ടിലെ അടുപ്പില്‍ നിന്നും വെള്ളമൊക്കെ എടുക്കാന്‍ പോവുമ്പോള്‍ ഞാന്‍ എടുത്ത് തരാമെന്ന് അപ്പച്ചി പറയും. എന്റെ അച്ഛനും അമ്മയും അതുപോലെയാണ്. ഇന്നും അവര്‍ക്ക് ഞാനൊരു ചെറിയ കുട്ടിയാണ് എന്ന് സിന്ധു പറയുന്നു.
പലരും തന്നോട് ഡെലിവറി സ്‌റ്റോറി പറയാന്‍ പറയാറുണ്ടെന്നും സിന്ധു പറയുന്നു.

Also Read: ‘ലാലേ എനിക്കു അതൊന്നും ചിന്തിക്കാന്‍ വയ്യ ‘, അന്ന് കരച്ചിലടക്കാനാവാതെ എന്നോട് പറഞ്ഞു, മുരളിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മോഹന്‍ലാല്‍

തനിക്ക് നാല് മക്കള്‍ ഉണ്ട്, അതു കൊണ്ട് ഞാന്‍ ധീരയായ സ്ത്രീയാണ് എന്നൊക്കെയാണ് എല്ലാവരുടേയും വിചാരമെന്ന് സിന്ധു കൂട്ടിച്ചേര്‍ത്തു. അമ്മൂന്റെ ഡെലിവറി ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു. ധാരാളം വേദന സഹിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ കൂളായിരുന്നു. ഡെലിവറി കഴിഞ്ഞ് ഒരുപാട് ദിവസം ആകുന്നതിന് മുന്‍പ് തന്നെ എനിക്ക് നടക്കാനൊക്കെ പറ്റിയിരുന്നു, പക്ഷേ എന്നെ ഏറെ പേടിപ്പിച്ചത് ഇന്‍ഞ്ചെക്ഷന്‍ ആയിരുന്നുവെന്നും സിന്ധു പറയുന്നു.

Advertisement