ഞാന്‍ അവനൊപ്പം നില്‍ക്കുന്നത് കണ്ടാല്‍ ആള്‍ക്കാര്‍ പലതും പറയാം, പക്ഷേ എന്റെ കുടുംബത്തിന് എന്നെ അറിയാമെന്ന് ശ്രുതി , ചര്‍ച്ചയായി മനീഷയും സാഗറും തമ്മിലുള്ള അടിയും

1332

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്. പല മത്സരാര്‍ത്ഥികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

Also Read: പാടാത്ത പൈങ്കിളിയിലെ നായന്മാര്‍ ഇടക്കിടെ മാറുന്നത് എന്തുകൊണ്ട്, കാരണം ഒടുവില്‍ വെളിപ്പെടുത്തി മനീഷ

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ അഞ്ച് മുപ്പത് ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മോണിംഗ് ടാസ്‌ക്കുകളിലൂടെ പലരും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ പ്രതികരിക്കുകയാണ് മത്സരാര്‍ത്ഥികളില്‍ ഒരാളായ ശ്രുതി.

പലരും പറയുന്നു താന്‍ ഫ്രണ്ടസ്ഷിപ്പിനെ യൂസ് ചെയ്തുവെന്ന്, എന്നാല്‍ തനിക്ക് മനസ്സിലാവുന്നില്ലെന്നും താന്‍ നല്ല രീതിയില്‍ ആണ് ഇവിടെ നില്‍ക്കുന്നതെന്നും ഫ്രണ്ട്‌സ്ഷിപ്പിനെ വെച്ച് ഇങ്ങനെ അനാവശ്യം പറഞ്ഞുണ്ടാക്കരുതെന്നും ശ്രുതി പറഞ്ഞു.

Also Read: കാവ്യാ മാധവന് ഒപ്പമുള്ള ആ സിനിമയുടെ ക്ലൈമാക്സ് ദിലീപ് തിരുത്തി, പടം പൊളിഞ്ഞു പാളീസായി, പിന്നെ സംഭവിച്ചത് ഇങ്ങനെ

താന്‍ റിലേഷന്‍ഷിപ്പിന് അത്രത്തോളം വില കൊടുക്കുന്ന ആളാണെന്നും റിലേഷന്‍ഷിപ്പിനെ യൂസ് ചെയ്യാത്ത വ്യക്തിയാണെങ്കില്‍ താന്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ എന്നും ശ്രുതി ചോദിക്കുന്നു.

തനിക്ക് ബിഗ് ബോസ് ഹൗസില്‍ ഒരു അനിയനെ പോലെ തോന്നുന്നത് റിനോഷിനെ ആണെന്നും ശ്രുതി പറഞ്ഞു. അതേസമയം സാഗറും മനീഷയും തമ്മിലുള്ള ബന്ധത്തിനും ചെറിയൊരു വിള്ളല്‍ സംഭവിച്ചിട്ടുണ്ട്, ആദ്യം ആദിമോനെ എന്ന് വിളിച്ചിരുന്ന മനീഷ ഇപ്പോള്‍ സാഗര്‍ എന്നാണ് വിളിക്കുന്നത്.

അമ്മയുടെ സ്ഥാനത്തുള്ളവരോട് വൃത്തികേട് കാണിച്ച് കളിച്ച് ജയിക്കുകയല്ല വേണ്ടത്. അവനവന്‍ താഴ്ന്ന് പോകുകയാണെന്ന് തോന്നുമ്പോള്‍ നല്ലോണം കളിച്ച് മുന്നേറണമെന്നും മാന്യത കാണിക്കണമെന്നും മനീഷ സാഗറിനോട് പറഞ്ഞു.

Advertisement