ഉപ്പ ഉപേക്ഷിച്ചതോടെ അനാഥാലയത്തില്‍; 17ാം വയസില്‍ എതിര്‍പ്പുകളെ അവഗണിച്ച് വിവാഹം, മൂന്നുകുട്ടികളുടെ അമ്മ; ശേഷം മോഡലിംഗിലേക്ക് തിരിഞ്ഞ് ഫെബിന! അമ്പരപ്പിക്കും ജീവിതം

439

പലർക്കും നിസാരമെന്ന് തോന്നുന്ന ഒരു കാര്യം പലരുടേയും ജീവിതത്തെ ആകെ മാറ്റി മറിക്കും. മഴവിൽ മനോരമയിലെ ഉടൻ പണം പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ജീവിതം അടിമുടി മാറിയ കഥയാണ് വയനാട്ടിലെ വീട്ടമ്മയിൽ നിന്നും മോഡലായി വളർന്ന ഫെബിന നൗഷാദിന് പറയാനുള്ളത്.

ഉടൻ പണം എടിഎം തന്റെ ജീവിതം മാറ്റി മറിച്ചെന്നാണ് ഫെബിന പറയുന്നത്. ഇന്ന് മോഡലും അഭിനേത്രിയും ഒക്കെയാണ് ഫെബിന. ഉടൻ പണത്തിന്റെ ഫാൻ ആയിരുന്ന താൻ ഒടുവിൽ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു.

Advertisements

അന്ന് അവതാരകർക്കൊപ്പം ഫോട്ടോ എടുത്തതാണ് ജീവിതം മാറ്റി മറിച്ചത്. പിന്നീട് ആ ഫോട്ടോ കാരണം ഫെബിനയുടെ ജീവിതം ആകെ മാറി. ഉപ്പ ഉപേക്ഷിച്ച് പോയതോടെ പഠനമൊക്കെ ഓർഫനേജിലായിരുന്നു. ആ സമയത്ത് ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ആഗ്രഹിക്കാൻ പറ്റിയ വലിയ ഫാമിലി ഒന്നും ആയിരുന്നില്ല. കുറെ ഇഷ്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് വിവാഹത്തിന് ശേഷമാണ് സാധ്യമായത് എന്നം താരം പറയുന്നു.

ALSO READ- ലോക്കില്ലാത്ത റൂമില്‍ വസ്ത്രം മാറാനായി പോകുമ്പോള്‍ വാതിലില്‍ മുട്ടും; തുറക്കുമോ എന്ന് പേടി തോന്നും; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഉമ്മ ആറുമാസം ഗർഭിണി ആയിരുന്നപ്പോൾ ഉപ്പ ഉപേക്ഷിച്ച് പോയതാണ്. 18 വയസ്സ് മൂത്ത ജ്യേഷ്ഠൻ ആണ് ഉണ്ടായിരുന്നത്. ഉമ്മ വീട് പണിക്ക് ഒക്കെ പോയിട്ടായിരുന്നു ഞങ്ങളുടെ ജീവിതം. പിന്നീട് ഉമ്മയ്ക്ക് എല്ലാം കൂടി നോക്കാൻ പറ്റാതായതോടെ തന്നെ ഓർഫനേജിലാക്കി.

ഇന്നും ഉമ്മ വീട്ടുജോലിക്ക് പോകുന്നുണ്ട്. ഉമ്മയാണ് എന്നെ കല്യാണം കഴിപ്പിച്ചുവിട്ടത്. ഉമ്മയ്ക്ക് ഒരു വീട് വച്ചുകൊടുക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും ഫെബിന പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.

ALSO READ- പാര പണിയാമെന്ന് നോക്കിയിരിക്കുകയാണ് കണ്ണന്‍; മക്കള്‍ക്ക് പ്രണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; ഒരൊറ്റ ഡിമാന്‍ഡ് മാത്രമെ പറഞ്ഞിട്ടുള്ളൂവെന്ന് പാര്‍വതി ജയറാം

പതിനേഴാം വയസിൽ വിവാഹം കഴിഞ്ഞു. ഒരുപാട് കല്യാണം മുടക്കികൾ ഇതിനിടെ വന്നു. ഇക്കയോട് മോശം പറഞ്ഞു കൊടുത്തിരുന്നു പലരും. എന്നാൽ ഇക്ക അവരോട് എനിക്ക് ആ കുട്ടി മതിയെന്ന് പറയുകയായിരുന്നു. മറ്റൊന്നും താൻ നോക്കുന്നില്ലെന്നും അന്ന് ഇക്ക പറഞ്ഞിരുന്നു. 40 പെണ്ണ് കണ്ടശേഷമാണ് നൗഷാദിന് തന്നെ കിട്ടുന്നതെന്നും തങ്ങൾക്ക് മൂന്നുമക്കളാണ് ഉള്ളതെന്നും ഫെബിന ഷോയിൽ വച്ച് പറയുന്നുണ്ട്.

ഇന്ന് മോഡലിങ് ചെയ്യുകയാണെങ്കിലും ഒരുപാട് സ്ട്രഗിൾ ചെയ്യുന്നുണ്ട്. എല്ലാവരുടെയും പരിഹാസം ഒക്കെ കേട്ടുകൊണ്ടാണ് മുൻപോട്ട് പോകുന്നതെന്നും അവർ സങ്കടത്തോടെ പറഞ്ഞു.

ഭർത്താവാണ് ഫുൾ സപ്പോർട്ട്. ഞാൻ അദ്ദേഹത്തെ അത്രയും ബഹുമാനിക്കുന്നുണ്ട്. ഒരു ബിസിനസ് പരാജയപ്പെട്ടതോടെ വീട് പണയത്തിലാണ്. അത് തിരിച്ചുപിടിക്കണമെന്നും ഫെബിന പറയുന്നു.

Advertisement