ആരേയും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ച് ചെയ്തതല്ല ; ഫേസ്ബുക്ക് പോസ്റ്റിന് സിദ്ദിഖിന്റെ പ്രതികരണം

169

താരസംഘടനയായ അമ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷൻ ഞായറാഴ്ചയാണ് നടന്നത്. ഔദ്യാഗിക പാനലിന് തിരിച്ചടി നൽകി നൽകി വിമത പക്ഷത്ത് നിന്ന് മത്സരിച്ചിരുന്നവർ ജയിച്ചിരുന്നു. അതേസമയം ഇന്നത്തെ തെരഞ്ഞെടുപ്പിൽ സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായി.

ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രചാരണത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.

Advertisements

ALSO READ

സിനിമയെ കുറിച്ച് അർഹതയുള്ളവർ പറഞ്ഞാൽ നമുക്ക് അത് സമ്മതിക്കാം ; ചലച്ചിത്ര നിരൂപകരുടെ യോഗ്യതയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

‘ഇലക്ഷൻ ആകുമ്പോൾ ചില ആളുകൾ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളിൽ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനൽ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകൾ വന്നാൽ നന്നായിരിക്കുമെന്ന് തോന്നി.

അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലർ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങൾ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാൻ പറഞ്ഞത്. ചില കാര്യങ്ങൾ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചും ചെയ്തതല്ല,’ സിദ്ദീഖ് പറഞ്ഞു.

അതേസമയം സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റാണെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ മത്സരിക്കില്ലെന്ന് മണിയൻ പിള്ള രാജു ആവർത്തിച്ചു. ‘പൊസിഷനിൽ ഒന്നും ഇല്ലാതെ തന്നെ അമ്മയുടെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ടി രംഗത്തിറങ്ങുന്നയാളാണ് ഞാൻ. ഇപ്പോ വൈസ് പ്രസിഡന്റ് ആയിട്ട് നിൽക്കണമെന്ന് തോന്നി. സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റാണെന്ന് അറിയുകയായിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിൽക്കില്ലായിരുന്നു.

എല്ലാവരും നമ്മുടെ ഫ്രണ്ട്സ് ആണ്. ഇലക്ഷൻ കഴിഞ്ഞാൽ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും വർത്താനമൊക്കെ പറഞ്ഞ് ഒന്നിച്ച് തന്നെയാണ് നിൽക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. വോട്ട് അഭ്യർത്ഥിച്ച് സിദ്ദിഖ് പങ്കുവെച്ച പോസ്റ്റിൽ എതിർസ്ഥാനാർത്ഥികൾക്കെതിരായ പരാമർശവും ഉണ്ടായിരുന്നു. ഇതിനെതിരെയാണ് മണിയൻപിള്ള രാജു രംഗത്ത് വന്നിരുന്നത്.

എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതിൽ ശക്തമായ പ്രതിക്ഷേധമുണ്ടെന്നും വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തതെന്നും മണിയൻപിള്ള രാജു പറഞ്ഞു.

ALSO READ

കണ്ണിലേക്കുള്ള രക്തക്കുഴലുകൾ ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങി പക്ഷേ ; കാഴ്ച ലഭിച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് വൈക്കം വിജയലക്ഷ്മി

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ മണിയൻ പിള്ള രാജുവും നടി ശ്വേത മേനോനും ആണ് വിജയിച്ചത്. ഔദ്യോഗിക പാനലിൽ നിന്ന് സ്ഥാനാർത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയൻ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോൾ ആശ ശരത്തിന് 153 വോട്ടുകൾ മാത്രമാണ് നേടാനായത്.

ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിർത്തിയിരുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചിരുന്നത്.

 

Advertisement