ഏറെ നാളുകളായുള്ള രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തമിഴ് സൂപ്പര്‍ താരം വിജയ് അടുത്തിടെയായിരുന്നു താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഇത് വന്‍ വാര്‍ത്തയായി മാറിയിരുന്നു.
തമിഴ് വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. 2026ലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണ് വിജയിയുടെ ഇപ്പോഴത്തെ തയ്യാറെടുപ്പുകളെല്ലാം. വിജയിയെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
താരം ഇനി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദി ഗ്രറ്റസ്റ്റ് ഓഫ് ഓള് ടൈം എന്ന ചിത്രം കൂടാതെ ഒരു ചിത്രത്തില്‍ കൂടിയേ വിജയ് അഭിനയിക്കൂ എന്നാണ് വാര്‍ത്തകള്‍.
ഇപ്പോഴിതാ സംവിധായകന് ഫാസില്‍ വിജയിയെ കുറിച്ച് മുമ്പൊരിക്കല്‍ ഒരു ്അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്. സാധാരണ വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങളായിരുന്നു സിനിമയില്‍ ചെയ്തിരുന്നതെന്നും എന്നാല്‍ പ്രകടനത്തിന് സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ താരം ആഗ്രഹിച്ചിരുന്നുവെന്നും ഫാസില്‍ പറയുന്നു.
വിജയ് കരുതിയിരുന്നത് തനിക്ക് ആക്ഷന്‍, ഡാന്സ്ഹീറോ വേഷങ്ങളാണ് പറ്റുന്നതെന്നായിരുന്നു. ഒരു സിനിമയില്‍ ഒരു നല്ലനടനായി വേഷമിട്ടാല്‍ കൊള്ളാമെന്ന ആഗ്രഹം വിജയിക്കുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഡാന്‍സും ആക്ഷനുമൊന്നുമല്ല പ്രകടനത്തിന് സാധ്യതയുള്ള കഥാപാത്രം ചെയ്യാന്‍ വിജയ് ആഗ്രഹിച്ചിരുന്നുവെന്നും ഫാസില്‍ പറയുന്നു.