മലയാളികള്‍ക്ക് എക്കാലത്തും പ്രിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ ഒരുക്കിയ ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം പ്രദര്‍ശനത്തിനു എത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
എന്നാല്‍ ചിത്രത്തെക്കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകന്‍ ഫാസില്‍.
‘കൃത്യമായ ഹോംവര്‍ക്ക് ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച സിനിമയല്ല. മൂന്നര വര്‍ഷത്തോളം തിരക്കഥക്കു വേണ്ടി മാത്രം ചെലവഴിച്ചു.
വളരെ കൃത്യതയുള്ള തിരക്കഥ. ആ ആത്മവിശ്വാസം ഷൂട്ടിങ്ങ് സമയത്തും ഉണ്ടായിരുന്നു. പക്ഷേ 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം ഇത്രയധികം ചര്‍ച്ചയാകുമെന്ന് വിചാരിച്ചിരുന്നില്ല.
”കൃത്യമായ ഹോംവർക്ക് ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച സിനിമയല്ല. മൂന്നര വർഷത്തോളം തിരക്കഥക്കു വേണ്ടി മാത്രം ചെലവഴിച്ചു.
വളരെ കൃത്യതയുള്ള തിരക്കഥ. ആ ആത്മവിശ്വാസം ഷൂട്ടിങ്ങ് സമയത്തും ഉണ്ടായിരുന്നു. പക്ഷേ 25 വർഷങ്ങൾക്കിപ്പുറവും ചിത്രം ഇത്രയധികം ചർച്ചയാകുമെന്ന് വിചാരിച്ചിരുന്നില്ല”, ഫാസിൽപറഞ്ഞു.
ചിത്രത്തില്‍ ഡോ.സണ്ണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയെ ആദ്യം പരിഗണിച്ചിരുന്നു എന്ന വാർത്തകൾ തെറ്റാണെന്നും സംവിധായകൻ പറയുന്നു.
”ഡോ. സണ്ണിയെ മോഹൻലാൽ തന്നെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ആദ്യമേ തീരുമാനമായതാണ്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്”, ഫാസിൽ പറഞ്ഞു.
മോഹൻലാലിനോട് കഥ പറയുകയല്ല, തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിക്കുകയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു. ആലപ്പുഴയിലെ ഒരു ഹോട്ടലിൽ വെച്ചാണ് മോഹന്‍ലാലിനെ തിരക്കഥ വായിച്ചുകേൾപ്പിച്ചത്.
വിജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നു. തിരക്കഥ രൂപപ്പെട്ടപ്പോൾ തന്നെ പ്രധാനകഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കണമെന്ന കാര്യത്തിൽ ധാരണയുണ്ടായിരുന്നുവെന്നും സംവിധായകൻ പറയുന്നു.
”നാഗവല്ലിയെന്ന നർത്തകിയെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ശോഭനയുടെ മുഖമാണ് മനസിലേക്കു വന്നത്. ചന്തു, അല്ലി, രാമനാഥൻ, വിനയപ്രസാദ് അവതരിപ്പിച്ച ശ്രീദേവി എന്നീ കഥാപാത്രങ്ങൾ ആര് അവതരിപ്പിക്കും എന്ന കാര്യത്തില്‍ മാത്രമാണ് അൽപം ആലോചനയുണ്ടായത്.
തിലകനും നെടുമുടി വേണുവുമൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കാര്യത്തിൽ ആദ്യം തന്നെ തീരുമാനമായിരുന്നു”, ഫാസിൽ പറയുന്നു.