മണിചിത്രത്താഴില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ വന്നത് പിന്നീട്, ആദ്യം മനസിലേക്ക് വന്നത് ഒരാള്‍ മാത്രം: ഫാസില്‍

15

പ്രേക്ഷകനില്‍ ഓരോ തവണ കാണുമ്പോഴും കൂടുതല്‍ വിസ്‌മയം ജനിപ്പിക്കുന്ന ചിത്രങ്ങള്‍ വിരളമാണ്. അത്തരത്തില്‍ മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് എന്നുതന്നെ പറയണം ഫാസില്‍ സംവിധാനം ചെയ്‌ത മണിചിത്രത്താഴിനെ.

റിലീസ് ചെയ്‌ത് 25 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മോഹന്‍ലാലിന്റെ സണ്ണിയും സുരേഷ് ഗോപിയുടെ നകുലനും ശോഭനയുടെ ഗംഗയുമെല്ലാം പ്രേക്ഷകനെ ഇപ്പോഴും ഹരം കൊള്ളിക്കുകയാണ്.

Advertisements

എന്നാല്‍ തന്റെ മാന്ത്രിക ചിത്രത്തിന് സിനിമാപ്രേമികള്‍ അറിയാത്ത പിന്നാമ്ബുറ കഥകള്‍ ഏറെയാണെന്ന് പറയുകയാണ് ഫാസില്‍. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മണിചിത്രത്താഴിലെ രസകരമായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചത്.

സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങിവച്ച സമയത്ത് തന്നെ അതിലെ നായികയായി തന്റെ മനസിലുണ്ടായിരുന്നത് ശോഭനയായിരുന്നുവെന്ന് ഫാസില്‍ വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പോലും വന്നത് പിന്നെയാണ്.

“സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നാഗവല്ലി എന്ന കഥാപാത്രത്തിലേക്ക് ഞങ്ങള്‍ കയറി. നാഗവല്ലി ഒരു നര്‍ത്തകി ആയിരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മനസിലേക്ക് വന്നത് ശോഭനയുടെ മുഖമാണ്. ചിത്രത്തിലൊരിടത്തും നാഗവല്ലിയെ കാണിക്കുന്നില്ല.

നാഗവല്ലിയുടെ ഒരുപ്രതിബിംബത്തെ മാത്രമാണ് ശോഭനയിലൂടെ അവതരിപ്പിക്കുന്നത്. തിരക്കഥ രൂപപ്പെടുമ്ബോള്‍ മുതല്‍ മനസിലേക്ക് വന്ന ഒരേയൊരു അഭിനേതാവ് ശോഭന മാത്രമായിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പടെ ബാക്കി എല്ലാ നടീനടന്മാരും പിന്നീട് വന്നുചേര്‍ന്നതാണ്”- ഫാസില്‍ വ്യക്തമാക്കി.

Advertisement