ഏഷ്യാനെറ്റിലെ ജനകീയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ വിവാഹമോചനവും പിന്നീട് അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ഒക്കെയാണ് സീരിയലിന്റെ കഥയെ മുന്നോട്ട് നയിക്കുന്നത്. സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് അവരെ ഉപേക്ഷിച്ച് വേദികയെ വിവാഹം ചെയ്യുകയായിരുന്നു. വേദികയുടെയും രണ്ടാംത്തെ വിവാഹമായിരുന്നു അത്.
ഇപ്പോഴിതാ വേദികയുടെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കിയ സിദ്ധാര്‍ഥ് വിവാഹമോചന്തിന് ശ്രമിക്കുകയും സുമിത്രയുമായി വീണ്ടും ഒന്നിക്കാനുമാണ് ശ്രമിക്കുന്നത്. ഇതിനിടെ, സുമിത്രയും രോഹിത്തുമായുള്ള വിവാഹം സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ വിവാഹം നടക്കാതിരിക്കാനുള്ള പല വഴികളും നോക്കുകയാണ് സിദ്ധാര്‍ഥ്.
സീരിയലിലെ നെഗറ്റീവ് രോളായ വേദികയെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. വേദികയുടെ ആദ്യ ഭര്‍ത്താവ് ആയ സമ്പത്ത് എന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വേദികയുമായുള്ള ബന്ധം പിരിയുകയും മകനെ സമ്പത്ത് ഏറ്റെടുക്കുകയുമാണ് ചെത്രിരുന്നു.
ഈ സമ്പത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫവാസ് സയാനി ആണ്. സമ്പത്ത് മലയാളത്തില്‍ മാത്രമല്ല തമിഴിലും കഴിവ് തെളിയിച്ച താരമാണ്. മിഴില്‍ ശക്തി എന്ന തമിഴ് പരമ്പരയിലാണ് ഫവാസ് ആദ്യം അഭിനയിച്ചത്. ഇതിന് ശേഷം ഏഴ് പരമ്പരകള്‍ ചെയ്തു. ഭാഗ്യജാതകം എന്ന പരമ്പരയിലൂടെ മലയാളത്തിലുമെത്തി. പിന്നീടാണ് കുടുംബവിളക്കില്‍ എത്തിയത്.
കൂടാതെ പ്രണയവര്‍ണങ്ങള്‍ എന്ന പരമ്പരയിലും ഫവാസ് വേഷമിട്ടിട്ടുണ്ട്. അഭിനയം ചെറുപ്പം തൊട്ടേ ഉള്ളിലുണ്ടെന്ന് പറയുകയാണ് ഫവാസ്. അതിലേക്ക് എത്താന്‍ ഏറെ വഴികള്‍ നോക്കിയിട്ടുണ്ടെന്നും ഫവാസ് പറയുന്നു.
എല്ലാവരും തന്നോട് പോലീസ് ആവാനാണ് പറഞ്ഞതെന്നും എന്നാല്‍ അച്ഛന്റെ പിന്തുണ കൊണ്ടാണ് താന്‍ അഭിനയത്തില്‍ എത്തിയതെന്നും ഫവാസ് വെളിപ്പെടുത്തിയിരിക്കുകയാണ്.
മോഡലിങ് രംഗത്തും ഫവാസ് സജീവമാണ്. 40 ലധികം ഓഡിഷനുകളില്‍ പങ്കെടുക്കുകയും ഒരു പാട് പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് അഭിനയത്തില്‍ സജീവമായി തുടങ്ങിയതെന്നും ഫവാസ് പറഞ്ഞു.