എക്കാലത്തേയും ക്ലാസിക് ചിത്രം മണിചിത്രത്താഴിന് രണ്ടാം ഭാഗം വരുമോ? കാത്തിരിപ്പിന് ഒടുവിൽ മോഹൻലാലിന്റെ ആ ചോദ്യത്തിന് ഫാസിലിന്റെ മറുപടി ഇങ്ങനെ

235

മലയാള സിനിമാ ലോകത്തെ മികച്ച സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. സംവിധായകൻ ഫാസിൽ ഒരുക്കിയ ഈ ചിത്രത്തെ മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസിക് ചിത്രമെന്നാണ് വിശേഷിപ്പിക്കാറുള്ളത്.

മധു മുട്ടം ഒരുക്കിയ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ 1993ലാണ് പ്രദർശനത്തിന് എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഡോ. സണ്ണിയായി മോഹൻലാൽ എത്തിയപ്പോൾ ചിത്രത്തിലെ നായിക ഗംഗ ആയി ശോഭനയും എത്തി.

Advertisements

നെടുമുടി വേണു, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഗണേശ് കുമാർ, സുധീഷ് തുടങ്ങിയവരും ചിത്രത്തിന്റെ മികവിന് ആക്കം കൂട്ടി. ‘നാഗവല്ലി’യായി ഗംഗ മാറുന്ന അവസ്ഥയായിരുന്നു ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള, ദേശീയ അവാർഡുകൾ ശോഭനയ്ക്ക് ലഭിച്ചിരുന്നു.

ALSO READ- റിയാസിനേക്കാളും 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് ഞാൻ, അതിന്റെ മര്യാദ കാണിക്കണം; റിയാസിന്റെ ചിത്രമല്ല ഇവിടെ വെയ്‌ക്കേണ്ടത്: കെബി ഗണേഷ് കുമാർ

അതേസമയം, ചെയ്ത്, ചെയ്ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’ എന്നാണ് ഫാസിൽ സിനിമയെ വിശേഷിപ്പിക്കാറുള്ളത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമാണ്ടുകുമോ എന്ന ചോദ്യത്തിനും ഇപ്പോഴിതാ മറുപടി പറയുകയാണ് സംവിധായകൻ ഫാസിൽ.

ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ഷോയിൽ പങ്കെടുക്കവേ ഫാസിൽ ‘മണിച്ചിത്രത്താഴ്’ എന്ന ക്ലാസിക് ചിത്രത്ത കുറിച്ച് സംസാരിക്കുകയാണ്. ഫാസിലിന് അവാർഡ് നൽകിയതിന് ശേഷം മോഹൻലാൽ സംസാരിക്കുമ്പോഴായിരുന്നു ഫാസിൽ ആരാധകരുടെ ആകാംക്ഷ നിറഞ്ഞ എക്കാലത്തേയും ആ ചോദ്യത്തിന് മറുപടി നൽകിയത്.

ALSO READ- ഇന്ന് ഗണപതി മിത്താണെന്ന്; ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണനും മിത്താണെന്ന് പറയും; ആർക്കും ഒരു വിഷമവുമില്ല; ഹിന്ദു വിശ്വാസികളുടെ പോരായ്മയാണത്:ഉണ്ണി മുകുന്ദൻ

പ്രേക്ഷകർ എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ തന്നെയാണ് സംവിധായകൻ ഉത്തരം പറയുന്നത്.

ചെയ്ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്താൽ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകൾ ഉപയോഗിച്ച് നോക്കാം. ഡി- ഏജിംഗ് ടെക്‌നോളജിയിൽ 30 വർഷം പിന്നോട്ട് പോകണം എന്നുമായിരുന്നു ഫാസിൽ പ്രതികരിച്ചത്.


ചിത്രത്തിന്റെ ഭാഗമായ ശോഭന അടക്കമുള്ളവർ സദസ്സിലിരിക്കവേയാണ് സംവിധായകൻ ഫാസിൽ ഇക്കാര്യം വിശദമാക്കിയത്.

Advertisement