ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനുമായി അടുത്ത സൗഹൃദം കാത്തിസൂക്ഷിക്കുന്ന ആളാണ് ബോളിവുഡ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറ ഖാന്‍. ഇപ്പോഴിതാ ഷാറൂഖ് ഖാനോടുള്ള സുഹൃത് ബന്ധത്തെ കുറിച്ചും ഐവിഎപിലൂടെ ട്രിപ്പിള്‍സിനെ പ്രസവിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് ഫറ.
പ്രമുഖ സംവിധായകനും എഡിറ്ററുമായ ഷിറിഷ് കുണ്ടറുമായുള്ള ഫറയുടെ വിവാഹം 2004ല്‍ ആയിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് കുട്ടികളൊന്നുമുണ്ടായില്ല. അങ്ങനെയാണ് ഐവിഎഫ് പരീക്ഷിച്ചത്. തുടത്തില്‍ ശ്രമങ്ങള്‍ പരാജയമായിരുന്നു.
ആദ്യ ഐവിഎപിന് ശേഷം താന്‍ ഗര്‍ഭിണയാണെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ബാത്തറൂമില്‍ പോയപ്പോള്‍ ബ്ലീഡിങ്ങായി എന്നും അത് ശേഷം ഷൂട്ടിങ് ലൊക്കേഷനിലെത്തിയപ്പോഴാണ് ശ്രമം പരാജയപ്പെട്ടതായി ഡോക്ടര്‍ വിളിച്ചുപറഞ്ഞതെന്നും ഫറ പറയുന്നു.
ഇമോഷണലി താന്‍ ഭയങ്കര ഡൗണായായിരിക്കുകയായിരുന്നു. അപ്പോഴാണ് തന്റെയടുത്തേക്ക് ഷാറൂഖ് ഖാന്‍ വരുന്നതെന്നും വിഷമിച്ചിരിക്കുന്ന തന്നെ കണ്ട് എന്തോ സംശയം തോന്നിയ ഷാറൂഖ് എല്ലാവര്‍ക്കും ബ്രേക്ക് പറഞ്ഞതിന് ശേഷം തന്നെ കാരവാനിലേക്ക് വിളിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ഏകദേശം ഒരുമണിക്കൂറോളം താന്‍ കരഞ്ഞുവെന്നും ഫറ പറയുന്നു.
ഷാറൂഖ് തനിക്ക് അപ്പോള്‍ തന്ന പിന്തുണ ചെറുതൊന്നുമായിരുന്നില്ല. നാല്‍പ്പത്തിനാലാമത്തെ വയസ്സില്‍ ഗര്‍ഭിണിയാവുക എന്നത് അത്രത്തോളം പോസിബിളായിരുന്നില്ലെന്നും പിന്നീട് രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ ആ സന്തോഷവാര്‍ത്ത ആദ്യം അറിയിച്ചത് ഷാരൂഖ് ഖാനെയായിരുന്നുവെന്നും ഫറ പറയുന്നു.