ഇരുപത് കിലോ ആദ്യം കൂട്ടി, മൂന്ന് മാസം കൊണ്ട് 15 കിലോ കുറച്ചു: ബോളിവുഡിൽ മാത്രമല്ല, ഞെട്ടിക്കുന്ന മേക്കോവർ നടത്തുന്ന നടിമാർ ഇവിടെയുമുണ്ട്; വീഡിയോ വൈറൽ

330

തങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അനുസരിച്ച് വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന താരങ്ങളെ നമുക്ക് പരിചയമുണ്ട്.

അമീർഖാനും, ജയസൂര്യയും വിക്രവുമെല്ലാം ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ വണ്ണം കൂട്ടി സിനിമ ചെയ്യാൻ പലപ്പോഴും നടിമാർ തയാറാകില്ല.

Advertisements

അനുഷ്‌ക ഷെട്ടിയെപ്പോലെയുള്ള ചുരുക്കം നടിമാർ മാത്രമാണ് റിസ്‌ക് എടുക്കാൻ തയാറായിട്ടുള്ളൂ. എന്നാൽ അന്യ ഭാഷകളിൽ മാത്രമല്ല മേക്കോവർ നടത്തി ഞെട്ടിക്കാൻ മലയാള നടികൾക്കും സാധിക്കും.

ആസിഫ് അലി നായകനായി എത്തുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ഫറ ഷിബിലയാണ് മേക്കോവർ നടത്തി കയ്യടി വാങ്ങുന്നത്.

ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി 20 കിലോ ഭാരമാണ് ഫറ കൂട്ടിയത്. ചിത്രത്തിന്റെ ഒഡിഷൻ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം.

അമ്മിണിപ്പിള്ളയിലെ കാന്തി ശിവദാസൻ ആവാനായി താരം 85 കിലോ ആയി ശരീരഭാരം വർധിപ്പിക്കുകയായിരുന്നു. ആറ് മാസം കൊണ്ടാണ് താരം 20 കിലോ കൂട്ടിയത്.

തുടർന്ന് സിനിമയുടെ ഷൂട്ട് ഡിസംബറിൽ പൂർത്തിയായതിന് പിന്നാലെ മൂന്ന് മാസം കൊണ്ട് 15 കിലോ കുറക്കുകയായിരുന്നു.

ജിമ്മിൽ കഠിനമായ വർക്കൗട്ട് നടത്തിയാണ് താരം ഭാരം കുറച്ചത്. ഫറയുടെ മേക്കോവർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അവതാരകയും സഹതാരവുമായി ശ്രദ്ധനേടിയിട്ടുള്ള ഫറ ആദ്യമായാണ് സുപ്രധാന വേഷത്തിൽ എത്തുന്നത്.
ദംഗലിലെ അമിർഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി എന്നാണ് താരം പറയുന്നത്.

തടിയുള്ള പെൺകുട്ടിയ്ക്ക് വിവാഹശേഷമുണ്ടാവുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ പറയുന്നത്. അമ്മിണിപ്പിള്ളയുടെ ട്രെയിലർ പുറത്തുവന്നതോടെ ഫറയെ പ്രശംസിച്ച് നിരവധി പേർ എത്തിയിരുന്നു.

എന്നാൽ അത് താൻ ആണെന്ന് പലർക്കും മനസിലായില്ല എന്നാണ് ഫറ പറയുന്നത്. ദിവസവും രാവിലെ രണ്ട് മണിക്കൂറാണ് ഫറ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നത്.

ഇതിനൊപ്പം സൂമ്ബയുമുണ്ട്. പത്ത് കിലോ കൂടി ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം.

Advertisement