തമിഴിൽ മാത്രമല്ല മലയാളികൾ വളരെയധികം ആരാധനയുള്ള നടനാണ് വിജയ്. ഇപ്പോഴിതാ നടൻ ആരാധകരോട് പറഞ്ഞ വാചകങ്ങളാണ് ശ്രദ്ധ നേടുന്നത്. ആരാധകർ വെറുതെയിരുന്ന് വിമർശിക്കുന്നവരായി മാത്രം മാറരുതെന്ന് നടൻ വിജയ്. പരസ്പരും പ്രോത്സാഹന മനോഭാവമാണ് പുലർത്തേണ്ടതെന്നും ഇഷ്ടപ്പെട്ടാൽ എടുക്കു എന്നും ഇല്ലെങ്കിൽ വെറുതേ വിടൂ എന്നും വിജയ് സൺ പിക്ചേഴ്സ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
‘ഫാൻസെല്ലാം വേറെ ലെവലാണ്. അവരെ ഉപദേശിക്കാൻ മാത്രം വലിയ ആളല്ല ഞാൻ എന്ന് പറഞ്ഞ് ഒഴിവാകുന്നില്ല. ഒരു ചെറിയ ഉപദേശം തരാം. ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്നുവെന്ന് വിചാരിക്കുക. എല്ലാ ബോളും സിക്‌സടിക്കാനാണ് ബാറ്റ്‌സ്മാൻ ആഗ്രഹിക്കുന്നത്. അതേ പ്ലേയർ ഫീൽഡ് ചെയ്യുമ്പോൾ ഓരോ ബോളും ക്യാച്ചാകണമെന്ന് ആഗ്രഹിക്കുന്നു.’
ALSO READ
‘അതുപോലെയാണ് ജീവിതവും. അടിച്ചാൽ സിക്‌സർ, പിടിച്ചാൽ ക്യാച്ച്. എല്ലാത്തിലുമുപരി നമ്മൾ തന്നെ ഇറങ്ങി കളിക്കണമെന്നതിലുപരി, ഇനി പുറത്തിരുന്ന് കൈകൊട്ടി പ്രോത്സാഹിപ്പിക്കുക എന്നതിലുപരി, വെറുതേയിരുന്ന് വിമർശനം ചെയ്യുന്നവരായി മാറരുത്. ഇഷ്ടപ്പെട്ടാൽ എടുക്കുക, ഇല്ലെങ്കിൽ വെറുതേ വിടൂ, ഫ്രീ അഡൈ്വസ്’ വിജയ് പറഞ്ഞു.
ആരാധകർ വലിയ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.
ALSO READ
പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്വ്വഹിച്ചിരിയ്ക്കുന്നത്.