മലയാള സിനിമ ലോകവും പ്രേക്ഷകരും ഇപ്പോള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യന്നത് മോഹന്‍ലാലിന്റെ പുത്തന്‍ മേക്ക് ഓവറിനേക്കുറിച്ചാണ്.
മോഹന്‍ലാല്‍ കാണിക്കുന്ന മെയ്വഴക്കം ആരെയും അദ്ഭുതപ്പെടുത്തുമെന്നും ഇത് പ്രചോദനമാണെന്നും ആരാധകര്‍ പറയുന്നു.
നേരത്തെയും വര്‍ക്ക് ഔട്ട് സ്റ്റില്ലുകളും വീഡിയോകളും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
അതേ സമയം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തും. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.
വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.