കാവ്യയ്ക്കും ദിലീപിനും ഞെട്ടിക്കുന്ന സര്‍പ്രൈസ് സമ്മാനവുമായി ആരാധിക, വൈറലായി ചിത്രങ്ങള്‍

79

മലയാളികളുടെ പ്രിയതാരങ്ങളാണ് കാവ്യാ മാധവനും ദിലീപും. ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ കാവ്യ അത്ര സജീവമല്ല. നീണ്ട ഇടവേളക്ക് ശേഷം ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് ദിലീപ്.

Advertisements

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് കാവ്യ.
അടുത്തിടെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത്. അപ്പോള്‍ മുതല്‍ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്.

Also Read: 16 വർഷത്തിന് ശേഷം ശ്രീജു കേരളത്തിലേക്ക് വന്നത് എൻഗേജ്‌മെന്റിന്; ഭയങ്കര ഈസി ഗോയിംഗ് ഗൈയാണ്; പ്രതിശ്രുത വരനെ കുറിച്ച് വെളിപ്പെടുത്തി മീര നന്ദൻ

ഇപ്പോഴിതാ ദിലീപിനും കാവ്യക്കും ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് ഒരു ആരാധിക. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മുത്തച്ഛന്‍ മകള്‍ മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ആരാധിക ദിലീപിനും കാവ്യക്കും സമ്മാനിച്ചത്.

അജില എന്ന കലാകാരിയാണ് ദിലീപിന്റെ പിതാവ് പത്മനാഭ പിള്ള മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന ചിത്രം വരച്ച് ദമ്പതികള്‍ക്ക് സമ്മാനിച്ചത്. ഓണത്തിനായിരുന്നു അജില സമ്മാനം നല്‍കിയത്. മൂന്നു ചിത്രങ്ങളായിരുന്നു കാവ്യക്കും ദിലീപിനും നല്‍കിയത്.

Also Read: കണ്ണെടുക്കാനാകില്ല ഈ കുസൃതി ചിരി കണ്ടാൽ! വിന്റേജ് ലാലേട്ടന്റെ പുഞ്ചിരിയിൽ വീണ് പ്രശസ്ത നടി കാതറിൻ ലാങ്‌ഫോർഡ്; വൈറൽ വീഡിയോയ്ക്ക് പിന്നിൽ

ഒരു ചിത്രത്തില്‍ കുടുംബാംഗങ്ങളെല്ലാമുണ്ട്. രണ്ടാമത്തെ ചിത്രത്തില്‍ ദിലീപും കാവ്യയും മക്കളും അച്ഛനമ്മമാരുമാണുള്ളത്. മൂന്നാമത്തെ ചിത്രത്തിലാണ് പത്മാനാഭ പിള്ള മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്നത്. സമ്മാനം അജിലയില്‍ നിന്നും സ്വീകരിക്കുന്ന ചിത്രങ്ങള്‍ കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Advertisement