തൃശ്ശൂരിന് 100 ഇലക്ട്രിക് ബസ്സുകള്‍ അനുവദിച്ച് മോഡി, സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയെന്ന് ആരാധകര്‍, അഭിനന്ദപ്രവാഹം

129

ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. തൃശ്ശൂരില്‍ ഇത്തവണയും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ പേരാണ് ഉയരുന്നത്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ സുരേഷ് ഗോപി ഒത്തിരി വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്.

Advertisements

എന്നാല്‍ അദ്ദേഹം നാടിനും നാട്ടുകാര്‍ക്കും വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും തന്നെ പറ്റില്ല. ഇപ്പോഴിതാ സോഷ്യല്‍മീഡിയകളിലെ സുരേഷ് ഗോപിയുടെ ഫാന്‍സ് പേജുകളില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്‌ററുകളും കമന്റുകളും നിറയുകയാണ്.

Also Read: ഞങ്ങള്‍ പിരിഞ്ഞത് നന്നായി, ഇല്ലെങ്കില്‍ പരസ്പരം വെറുത്ത് പോയേനെ, ജയസൂര്യയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് അനൂപ് മേനോന്‍ പറയുന്നു

തൃശ്ശൂരിന് 100 ഇലക്ട്രിക് ബസ്സുകള്‍ അനുവദിച്ച മോഡിജിക്ക് ആശംസകള്‍ എന്നും സുരേഷ് ഗോപിയുടെ ഇടപെടലിലാണ് ഇലക്ട്രിക് ബസ്സുകള്‍ മോഡി അനുവധിച്ചുതെന്നും ഫാന്‍സ് പേജുകളിലെ പോസ്റ്റുകളില്‍ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒത്തിരി മുന്‍നിര സിനിമാതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി വളരെ നല്ല മനുഷ്യനാണെന്നും ഒത്തിരി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളാണെന്നുമായിരുന്നു അടുത്തിടെ നടന്‍ ബൈജു സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത്.

Also Read: ലിയോയുടെ ഷൂട്ടിന്റെ സമയത്ത് വിജയ് സാറിനൊപ്പം സെല്‍ഫിയെടുത്തു, പക്ഷേ സോഷ്യല്‍മീഡിയയില്‍ ഇടരുതെന്ന് അദ്ദേഹം പറഞ്ഞു, തുറന്നുപറഞ്ഞ് ശാന്തി മായാദേവി

എംപിയായിരുന്നപ്പോള്‍ എംപി ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാ നല്ല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അതുകൂടാതെ സ്വന്തം കാശ് ചെലവാക്കിയും നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതെല്ലാം അദ്ദേഹത്തിന്റെ നല്ലമനസ്സുകൊണ്ടാണെന്നും ഇത്തവണയും അദ്ദേഹം മത്സരിക്കുന്നുണ്ടല്ലേ, ജയിക്കുമോ ഇല്ലെയോ എന്ന് നമുക്ക് നോക്കാമെന്നും ബൈജു പറയുന്നു.

Advertisement