നടന്‍ രജനീകാന്ത് തന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ ആണ്. തിരുവനന്തപുരത്ത് ആണ് തന്റെ പുതിയ സിനിമയുടെ ഷൂട്ട്. കുറച്ച് ദിവസം മുമ്പാണ് ഇതിനു വേണ്ടി തമിഴ് താരം തിരുവനന്തപുരത്ത് എത്തിയത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇദ്ദേഹത്തെ കാണാന്‍ നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ടവരോട് കൈവീശി രജനികാന്ത് സ്നേഹം അറിയിച്ചു.
10 ദിവസത്തോളം ആണ് സിനിമയുടെ ഷൂട്ടിംഗ്. ശങ്കുമുഖത്തും , വെള്ളായണി കാര്‍ഷിക കോളേജിലും സിനിമയുടെ ചിത്രീകരണം നടക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വന്‍ താരനിര സിനിമയില്‍ അണിനിരക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ഇത് ആദ്യമായിട്ടാണ് രജനികാന്തിന്റെ ഒരു സിനിമ തിരുവനന്തപുരത്ത് വച്ച് ഷൂട്ട് ചെയുന്നത്. സിനിമയില്‍ അമിതാബച്ചന്‍ , മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളെല്ലാം ഉണ്ട്. മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയില്‍ ലീഡ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഷൂട്ടിംഗിനായി നഗരത്തിലൂടെയുള്ള യാത്രകളിലെല്ലാം രജനിയെ കാത്ത് ആരാധകരുടെ ആരവമുണ്ട്. പല വീഡിയോകളിലും കാറിന്റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയെ വീഡിയോകളിലൊക്കെ കാണാം. തലൈവരേ എന്ന വിളികളോടെയാണ് പ്രിയ താരത്തെ നേരില്‍ കണ്ട അമ്പരപ്പില്‍ ജനം അഭിസംബോധന ചെയ്യുന്നത്. വണങ്ങിക്കൊണ്ടാണ് രജനിയുടെ പ്രത്യഭിവാദ്യം.