ലോകമാകമാനം മലയാളികളുടെ വലിയൊരു ആരാധക കൂട്ടമുണ്ട് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്ക്. ഷൂട്ടിങ് ലൊക്കേഷനിലായാലും പൊതു പരിപാടികളിലായാലും മമ്മൂട്ടി ഉണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ ആരാധകരുടെ ഒഴുക്കാണ്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലായാലും സ്ഥിതി ഇതൊക്കെ തന്നെയാണ്.
എന്നാല്‍ ആരാധകരുടെ സ്നേഹം പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയായും മാറാറുണ്ട്. മമ്മൂട്ടിക്ക് ഉണ്ടായതും ഇത്തരമൊരു അനുഭവമാണ്.ബഹ്റൈന്‍ മനാമയില്‍ ഗോള്‍ഡ് സിറ്റി ജുവലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ആരാധക സ്നേഹം മമ്മൂട്ടിക്ക് തലവേദനയായത്.
മമ്മൂട്ടി വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ എത്തിയിരുന്നു. ഒരു വിധത്തിലാണ് മമ്മൂട്ടി കാറില്‍നിന്നും ഇറങ്ങിയത്. ഇതിനിടയില്‍ സംഘാടകര്‍ ബൊക്ക നല്കി മമ്മൂട്ടിയെ സ്വീകരിച്ചു. ബൊക്കയും കൈയ്യില്‍ പിടിച്ച് മമ്മൂട്ടി മുന്നോട്ടു പോകവേ ഉന്തും തളളും വര്‍ധിച്ചു. ഇതിനിടയില്‍ മമ്മൂട്ടിയുടെ കൈയ്യില്‍ ഇരുന്ന ബൊക്ക താഴെ പോയി. ഭാഗ്യം കൊണ്ടാണ് മമ്മൂട്ടി വീഴാതെ രക്ഷപ്പെട്ടത്.
ഒടുവില്‍ ഒരു വിധത്തിലാണ് മമ്മൂട്ടി ഉദ്ഘാടന സ്ഥലത്തെത്തിയത്. നാട മുറിച്ച് ജുവലറിക്ക് അകത്ത് കയറിയെങ്കിലും തിരക്ക് കുറയുമെന്നു കരുതിയ മമ്മൂക്കയ്ക്ക് തെറ്റി. ജുലവറിക്കകത്തും ആരാധകരുടെ വലിയൊരു കൂട്ടം തന്നെ മെഗാ സ്റ്റാറിനെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. ആരാധക സ്നേഹത്താല്‍ വീര്‍പ്പു മുട്ടിയെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ആരാധകരോടൊപ്പം നിന്ന് ഫോട്ടെയടുത്ത ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.