സ്വാസികക്ക് നേരെ വിമർശനവുമായി ആരാധകർ, ഏത് സ്ത്രീയാണ് ബ ലാ ത്സം ഗം ചെയ്യാൻ സ്വയം വാതിൽ തുറന്ന് കൊടുക്കുന്നതെന്ന് ചോദ്യം.

11022

വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാസിക ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.

ജോലി സ്ഥലത്ത് ബലം പ്രയോഗിച്ച് സ്ത്രീകളെ റേ പ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന സ്വാസികയുടെ പരാമർശനത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ആരാധകർ. സാർക്ക് ലൈവിന് നല്കിയ അഭിമുഖത്തിലാണ് താരം വിവാദ പരാമർശം നടത്തിയത്. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും ബലം പ്രയോഗിച്ച് ഒന്നും ചെയ്യില്ലെന്നും, സമ്മതമില്ലാതെ റൂമിലേക്ക് കയറി റേപ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നുമാണ് താരം പറഞ്ഞത്.

Advertisements

Also Read
സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട അമ്മ; മോഹൻലാൽ തുറന്നു പറഞ്ഞത് ഇങ്ങനെ

നിരവധി പേരാണ് സ്വാസികയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇരയെ കുറ്റപ്പെടുത്തുകയാണ് സ്വാസിക ചെയ്തതെന്നും, റേ പ്പ് എന്നൊരു സംഭവം ഇല്ലെന്നുള്ള രീതിയിലാണ് താരം സംസാരിച്ചിരിക്കുന്നതെന്നുമാണ് പലരും പറയുന്നത്.

സ്വാസികയുടെ വീഡിയോയുടെ താഴെ വന്ന കമന്റ് ഇങ്ങനെ;റേ പ്പ് ചെയ്യപ്പെട്ട വ്യക്തികളിൽ ഉണ്ടാകുന്ന മാനസിക ആഘാതത്തെ ക്കുറിച്ച് യാതൊരു അവബോധവും ഇല്ലാത്ത ഒരാളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതാണ് നല്ലത്.

നോ പറഞ്ഞാൽ അത് മനസ്സിലാക്കുന്ന ഒരു സമൂഹമാണോ നമുക്ക് ചുറ്റും ഉള്ളത് എന്ന് സ്വാസിക തന്നെ മറുപടി പറയണം. ഏത് സ്ത്രീയാണ് ബ ലാ ത്സം ഗം ചെയ്‌തോളു എന്നു പറഞ്ഞ് വാതിൽ തുറന്ന് കൊടുക്കുന്നതെന്നും സ്വാസിക വ്യക്തമാക്കണമെന്ന് ഒരാൾ കുറിച്ചു.

Also Read
നിവിൻ പോളിയും, കുഞ്ചാക്കോ ബോബനും അതിൽ നിന്ന് പുറത്ത് വന്നു; എനിക്കന്ന് ചോയ്‌സില്ലായിരുന്നു, തുറന്ന് പറഞ്ഞ് ശങ്കർ

സ്വാസികയുടെ അഭിമുഖം ഇങ്ങനെ;’മലയാള സിനിമ സുരക്ഷിതമല്ലെന്ന് പറയുന്നത് വെറുതെയാണെന്നും നോ പറയേണ്ടിടത്ത് ഒരു സംശയവും കൂടാതെ നോ പറയാൻ പഠിച്ചാൽ ആരും നമ്മളെ ഒന്നും ചെയ്യാൻ പോകുന്നില്ല. നമ്മൾ ലോക്ക് ചെയ്ത മുറി നമ്മൾ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്ന് വരില്ല. ‘

നമ്മളെ ബലം പ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാൾ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ല എന്തങ്കിലും പ്രശ്നമുണ്ടായാൽ എന്തിനാണ് അവരെ സമീപിക്കുന്നതെന്നും നേരെ പോലീസിനേയോ വനിത കമ്മീഷനെയോ സമീപിച്ചാൽ പോരെയെന്നും സ്വാസിക അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.

Advertisement