മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ പാഥേയം ക്ലാസ്സിഹിറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിര താരമാണ് ചിപ്പി. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.
നിര്‍മ്മാതാവായ രഞ്ജിത്തുമായുള്ള വിവാഹം ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന ചിപ്പി ഇപ്പോള്‍ സാന്ത്വനം സീരിയലിലെ ദേവി എന്ന കഥാപാത്രമായി പ്രേക്ഷക പ്രശംസ നേടുകയാണ്. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്ത് കൂടി പങ്കാളിയായി നിര്‍മ്മിക്കുന്ന സീരിയലാണിത്.
സീരിയലിലെ ചേടത്തിയമ്മയായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പിയാണ്. ചിപ്പിയും ഭര്‍ത്താവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സീരിയല്‍ റേറ്റിങ്ങിലും ഒന്നാമതാണ്. ഇപ്പോഴിതാ നടി നൂറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ചിപ്പിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഭര്‍ത്താവിനൊപ്പമായിരുന്നു ചിപ്പി എത്തിയത്. എന്നാല്‍ തന്റെ രണ്ട് മക്കള്‍ക്കൊപ്പം ചിപ്പി കല്യാണത്തിന് എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ചിപ്പിക്ക് യഥാര്‍ത്ഥത്തില്‍ ഒരു മകള്‍ മാത്രമേയുള്ളൂ. അവന്തിക എന്നാണ് മകളുടെ പേര്.
സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ അവന്തിക തന്റെ ചിത്രങ്ങളും കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുമായി അടുത്ത സുഹൃത് ബന്ധമാണ് അവന്തികയ്ക്ക്.