ആർക്കോ വേണ്ടി കാട്ടിക്കൂട്ടിയത് പോലെ; ഭക്തിയോടെ ചെയ്യേണ്ടതായിരുന്നു, പക്ഷേ മോഡേൺ കുക്കറി ഷോ പോലെയായി; അനുശ്രീയെ വിമർശിച്ച് ആരാധകർ

24018

കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച മിനിസ്‌ക്രീൻ താരമാണ് അനുശ്രീ. ഭർത്താവായ വിഷ്ണുവുമായുള്ള പ്രശ്‌നങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്ക് വെച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി വിഷ്ണുവും രംഗത്തെത്തി. സത്യം പറഞ്ഞാൽ അരമനരഹസ്യം അങ്ങാടിപ്പാട്ടായി പോയത് പോലെയായി ഇരുവരുടെയും കാര്യങ്ങൾ. ഇപ്പോഴിതാ താരത്തിന്റെ വീഡിയോക്ക് കീഴെ കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന സ്ഥലത്ത് നിരവധി പേരാണ് പൊങ്കാല അർപ്പിക്കാനായി എത്തിയത്. അന്നേ ദിവസം അനുശ്രീയും, കുടുംബവും ദേവിക്ക് പൊങ്കാല സമർപ്പിച്ചിരുന്നു. ഈ വീഡിയോയാണ് നടി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഇടവേളക്ക് ശേഷം എനിക്ക് ഇത്തവണ പൊങ്കാല സമർപ്പിക്കാൻ പറ്റി എന്നു കാണിച്ചായിരുന്നു താരത്തിന്റെ വീഡിയോ.

Advertisements

Also Read
അമിതാഭ് ബച്ചന്റെ അമ്മയുടെ വേഷം ചെയ്യാൻ പറഞ്ഞു; ഇതെന്ത് കഥ? ഭ്രാന്താണോ ഇവർക്ക് എന്നാണ് ചിന്തിച്ചത്; വെളിപ്പെടുത്തി വിദ്യ ബാലൻ

മകൻ ആരവ് വന്നതിന് ശേഷമുള്ള തന്റെ ആദ്യ പൊങ്കാലയാണിത്. പാൽപ്പായസവും, തെരളിയുമാണ് താരം ചെയ്തത്. അതിനാവശ്യമായ പൊടിക്കലും, വറുക്കലുമൊക്കെ ആദ്യമേ ചെയ്ത് വെച്ചതിന് ശേഷമാണ് താരം പൊങ്കാല ഇഇനായി കുടുംബാംഗങ്ങൾക്കൊപ്പം പോയത്. അതേസമയം താരത്തിന്റെ പൊങ്കാല വീഡിയോ വൈറലായതോടടെ പോസറ്റീവും, നെഗറ്റീവുമായുള്ള കമന്റുകൾക്കൊണ്ട് സോഷ്യൽ മീഡിയ നിറയുകയും ചെയ്തു.

വീഡിയോയിലെ അനുശ്രീയുടെ പെരുമാറ്റവും സംസാരവുമെല്ലാമാണ് ആളുകൾ ചിലർ വിമർശിക്കാൻ കാരണമായത്. നല്ല ഭക്തിയോടെ ചെയ്യേണ്ട കാര്യം അനുശ്രീ വെറുതെ കാട്ടിക്കൂട്ടലുകൾ പോലെ ചെയ്തുവെന്നാണ് ചിലർ കമന്റ് ചെയ്തത്. ആർക്കോ വേണ്ടി കാട്ടിക്കൂട്ടിയത് പോലെയാണെന്നായിരുന്നു ഒരാൾ പറഞ്ഞത്. ചിലർ ആ അഭിപ്രായം ശരിവെച്ചിരുന്നു.

Also Read
തുടർച്ചയായ ഷൂ ട്ടിം ഗ്; ആരോഗ്യം നശിച്ച് പ്രഭാസ് അവശനായി; സിനിമകളുടെ ഷൂട്ടിംഗ് എല്ലാം നിർത്തിവെച്ചു; ഇനി ചികിത്സയ്ക്കായി വിദേശത്തേക്ക്

ഇങ്ങനെയാണോ ആറ്റുകാൽ പൊങ്കാല ഇടുന്നത് അനു. ഇത് തെറ്റായ രീതിയായി പോയി…. ദേവിയെ നിന്ദിക്കുന്നതിന് തുല്യം. പൊങ്കാലയിടാനുള്ള ഒരു സാധനവും അടുക്കളയിൽ വേവിച്ചെടുക്കില്ല. അതൊക്കെ പൊങ്കാലയിടുന്ന സ്ഥലത്ത് മാത്രമെ ചെയ്യൂ. അങ്ങനെയല്ലേ എല്ലാ സ്ത്രീകളും ചെയുന്നത് എന്നൊക്കെയാണ് ഒരു ആരാധകന്റെ കമന്റ്. എന്നാൽ ഇതുവരെയും താരം കമന്റുകളോട് പ്രതികരിച്ചിട്ടില്ല. മാത്രമല്ല അധികം വൈകാതെ താരം അഭിനയത്തിൽ സജീവമാകുമെന്നാണ് ആരാധകർ കരുതുന്നത്.

Advertisement