പിന്നെ സാരി ഉടുത്താണോ സ്വിമ്മിങ്ങ് പൂളില്‍ ഇറങ്ങുന്നത്, സദാചാരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കി അനാര്‍ക്കലി മരയ്ക്കാറുടെ ഫോട്ടോയ്ക്ക് കട്ട സപ്പോര്‍ട്ട്

185

യുവനടി അനാര്‍ക്കലി മരിക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു നേരെ വിമര്‍ശനം. നീന്തല്‍ക്കുളത്തില്‍ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞ് നില്‍ക്കുന്നൊരു ചിത്രമാണ് നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

Advertisements

എന്നാല്‍ തീര്‍ത്തും മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിച്ചത്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നായിരുന്നു കൂടുതല്‍ ആളുകളുടെയും പ്രതികരണം.

നടിയുടെ ചിത്രത്തിന് തീര്‍ത്തും മോശമായ രീതിയിലുളള കമന്റുകള്‍ പ്രവഹിച്ചതോടെ താരത്തിന്റെ ആരാധകര്‍ പിന്തുണയുമായി രംഗത്തത്തി.

വസത്രത്തിന് മാന്യതയില്ലെന്ന് ആക്ഷേപിച്ചവരോട് നീന്തല്‍ക്കുളത്തില്‍ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു അനാര്‍ക്കലിയെ പിന്തണച്ച കമന്റുകളില്‍ ശ്രദ്ധേയം.

കമന്റുകള്‍ പരിധി വിട്ടതോടെ നടിയെ പിന്തുണച്ച് ആരാധകരും എത്തി. നീന്തല്‍ക്കുളത്തില്‍ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു അനാര്‍ക്കലിയെ പിന്തുണച്ചുള്ള ശ്രദ്ധേയമായൊരു കമന്റ്.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് ആസിഫ് അലി ചിത്രം മന്ദാരത്തിലൂടെ നായികയായി മാറി. പാര്‍വതി പ്രധാനവേഷത്തിലെത്തുന്ന ഉയരെയാണ് നടിയുടെ പുതിയ ചിത്രം.

Advertisement