മമ്മൂട്ടിയുടെ ചിത്രം കാണുമ്പോള്‍ പൃഥ്വിരാജിനെ കിണറ്റിലിടാന്‍ തോന്നുമെന്ന് ആരാധകന്‍; തക്ക മറുപടിയുമായി പൃഥ്വിയും

19

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ വിശേഷങ്ങളാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത്.

മോഹന്‍ലാലും പൃഥ്വിയും സിനിമയെക്കുറിച്ച് പറയുന്ന ഓരോ വാക്കും ഏറ്റെടുക്കുകയാണ് ആരാധകര്‍. സമൂഹമാധ്യമങ്ങളില്‍ ഇരുവരും പങ്കുവയ്ക്കുന്നതിലേറെയും ലൂസിഫര്‍ വിശേഷങ്ങളുമാണ്.

Advertisements

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പൃഥ്വിയുടെ ട്വിറ്റര്‍ പേജില്‍ മമ്മൂട്ടി കയറിക്കൂടിയതാണ് ഇപ്പോല്‍ ആരാധകരെ ഹരംകൊള്ളിച്ചിരിക്കുന്നത്.

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കുറിച്ചുള്ള ഒരു ആരാധകന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് പൃഥ്വി. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തോട് ചേര്‍ത്താണ് ആരാധകന്റെ നിരീക്ഷണം.

രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത് എന്നായിരുന്നു ആ കമന്റ്.

തന്റെ പേജില്‍ പോസ്റ്റ് റീട്വീറ്റ് ചെയ്ത പൃഥ്വിരാജ് ആരാധകന്റെ നിരീക്ഷണത്തോട് പൂര്‍ണ്ണമായും യോജിച്ച് ‘സത്യം!’ എന്ന് കുറിച്ചു.

എന്നാല്‍ പൃഥ്വിയുടെ പോസ്റ്റിന് കീഴില്‍ താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിയും ആരാധകര്‍ എത്തിക്കഴിഞ്ഞു. ഇത്രയും മൊഞ്ചുള്ള ഡയറക്ടര്‍ മോളിവുഡില്‍ വേറെ ഇല്ലെന്നും പൃഥ്വി ജൂനിയര്‍ മമ്മൂക്കയാണെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

Advertisement