മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് നടി ഗോപിക അനിലും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. വിവാഹനിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇപ്പോള്‍. നിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ടാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചിരുന്നത്.
ഈ സന്തോഷവാര്ത്തയ്ക്ക്ആശംസ അറിയിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ കമന്റ് പങ്കിടുന്നത്. ഇതുവരെ ഒരു സൂചന പോലും നല്കിയില്ലല്ലോ എന്നാണ് പലരും ആരാധകര്‍ കമന്റ് ചെയ്യുന്നത്.
‘ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍, ‘- എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കിട്ട് ജിപി കുറിച്ചത്.
ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന ജനപ്രിയ സീരിയലിലൂടെ അഞ്ജലിയായി മനം കവര്‍ന്നതാരമാണ് ഗോപിക അനില്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സീരിയല്‍ ആരാധകരും അമ്പരന്നിരിക്കുകയാണ്.
ഇതോടെ വ്യത്യസ്തമായ കമന്റുകളും സോഷ്യല്‍ മീഡിയ ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നുണ്ട്. ഗോപികയുടെയും ഗോവിന്ദ് പദ്മസൂര്യയുടെയും പ്രായം അന്വേഷിച്ച് ഗൂഗിളില്‍ എത്തിയവരുമുണ്ട് കൂട്ടത്തില്‍. 36 വയസ്സുകാരന് ജിപിയ്ക്ക് എങ്ങനെ 29 കാരി ഗോപിക മാച്ച് ആവും എന്നാണ് ഒരു കൂട്ടര് ചോദിക്കുന്നത്.
എന്നാല്‍ അത് അത്ര വലിയ കാര്യമൊന്നുമല്ല. പത്തും പന്ത്രണ്ടും വയസ്സ് വ്യത്യാസത്തില്‍ വിവാഹം ചെയ്ത ദമ്പതികളും മലയാളത്തിലുണ്ട് എന്ന് പറയുന്നവരും ഉണ്ട്.
ഇതിനിടെ ചിലര്‍ക്ക് സീരിയലിലെ ശിവേട്ടനെ കുറിച്ചോര്‍ത്താണ് വിഷമം. എന്നാലും അഞ്ജലി ഈ ചതി ശിവേട്ടനോട് വേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് തമാശയുമായി ചില കമന്റുകളും വന്നിട്ടുണ്ട്. ചിലരാകട്ടെ വിവാഹ നിശ്ചയത്തിന് സജിനെ കാണാത്തതും ചിലര്‍ നോട്ട് ചെയ്തിട്ടുണ്ട്.
സജിനെന്താണ് വിവാഹ നിശ്ചയത്തിന് വരാത്തത് എന്നു ചോദിക്കുകയാണ് മിക്കവരും. ശിവേട്ടന് സങ്കടം കൊണ്ട് അടിച്ച് പാമ്പായി എവിടെയെങ്കിലും കിടക്കുന്നുണ്ടാവും എന്നാണ് ഇതിനോട് ചിലര്‍ പ്രതികരിക്കുന്നത്.