ആ വരവ് ഒന്ന് കാണേണ്ടത് തന്നെ; രജനീകാന്ത് തിരുവനന്തപുരത്ത് , ഓടിയെത്തി ആരാധകര്‍

110

നടന്‍ രജനീകാന്ത് തിരുവനന്തപുരത്ത് എത്തിയ വിവരം നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ. തന്റെ പുതിയ സിനിമയുടെ ഷൂട്ടിന് വേണ്ടിയാണ് തമിഴ് താരം തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞദിവസം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇദ്ദേഹത്തെ കാണാന്‍ നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ടവരോട് കൈവീശി രജനികാന്ത് സ്‌നേഹം അറിയിച്ചു.

Advertisements

10 ദിവസത്തോളം ആണ് സിനിമയുടെ ഷൂട്ടിംഗ്. ശങ്കുമുഖത്തും , വെള്ളായണി കാര്‍ഷിക കോളേജിലും സിനിമയുടെ ചിത്രീകരണം നടക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വന്‍ താരനിര സിനിമയില്‍ അണിനിരക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

also read
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിനു നന്ദി, എല്ലാവരും ശ്രദ്ധിക്കണം; അസുഖത്തെ കുറിച്ച് ലക്ഷ്മി പ്രമോദ്

ഇത് ആദ്യമായിട്ടാണ് രജനികാന്തിന്റെ ഒരു സിനിമ തിരുവനന്തപുരത്ത് വച്ച് ഷൂട്ട് ചെയുന്നത്. സിനിമയില്‍ അമിതാബച്ചന്‍ , മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളെല്ലാം ഉണ്ട്. മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയില്‍ ലീഡ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ശംഖുമുഖത്ത് ദേശീയ പാതയിലുമാണ് ഷൂട്ട് നടക്കുന്നത്. കന്യാകുമാരിക്കാരനായ പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ രജനി എത്തുന്നത് എന്നാണ് വിവരം. ആദ്യമായാണ് രജനി ഇത്തരം ഒരു വേഷം ചെയ്യുന്നത്.

അതേസമയം രജനികാന്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ജയിലറിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ചിത്രം ഉയര്‍ന്നു. രണ്ടു വര്‍ഷത്തിനുശേഷമാണ് രജനിയുടെ ചിത്രം തീയ്യേറ്ററില്‍ എത്തിയത്. കേരളത്തില്‍ അടക്കം സിനിമ ഹിറ്റായി.

 

 

Advertisement