എന്ത് ഭംഗിയാണ് ഹണിയെ കാണാൻ; പൂ പോലെ സുന്ദരിയെന്ന് ആരാധകർ , മേനിയഴകിന്റെ രഹസ്യം ചോദിച്ചും കമന്റുകൾ

84

തെന്നിന്ത്യയിൽ നിറയെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണിറോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമാ പ്രവേശനം നടത്തിയത്. കഴിഞ്ഞ ദിവസമാണ് താൻ സിനിമയിലേക്ക് എത്തിയിട്ട് 17 വർഷം പൂർത്തിയായെന്ന് താരം വെളിപ്പെടുത്തിയത്. ഹണി എന്ന പേരിനെപ്പോലെ തന്നെ സൗന്ദര്യവതിയാണ് താരം. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ഹണിയുടെ ഏറ്റവും പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇളം പിങ്ക് നിറത്തിൽ റോസാപ്പൂ ഇതളുപോലെ മനോഹരമായ സ്റ്റെലിലാണ് താരം എത്തിയിരിക്കുന്നത്. ക്യൂട്ടന്നും, ഗ്ലാമറസ് എന്നും ഹണിയുടെ ചിത്രങ്ങളെ ആരാധകർ വർണിക്കുന്നുണ്ട്. ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളിലെല്ലാം ഹണിയെപോലെ തന്നെ കുഞ്ഞു കുഞ്ഞു പൂക്കളും ഭംഗി നല്കുന്നുണ്ട്.

Advertisements

Also Read
അന്ന് നിർമ്മാതാവ് പ്രിയങ്കയുടെ അടിവസ്ത്രം കാണണമെന്ന് വാശിപ്പിടിച്ചു; രക്ഷകനായി ഓടിയെത്തി സൽമാൻ ഖാൻ

അതേസമയം ഈയടുത്താണ് ഇൻഡ്യാഗ്ലിറ്റ്‌സിന് നല്കിയ താരത്തിന്റെ അഭിമുഖം വൈറലായത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമയിൽ നിന്ന് എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും കൂടെ ഉള്ളത് കൊണ്ട് തന്നെ എനിക്ക് നേരിട്ട് ഇത്തരം അനുഭവങ്ങൾ അനുഭവിക്കോണ്ടി വന്നിട്ടില്ല. പക്ഷേ ഫോണിലൂടെ ഒരുപാട് കേട്ടിട്ടുണ്ട്. തുടക്കകാലത്ത് ഇതേപോലുള്ള അനുഭവങ്ങൾ ധാരാളം ഉണ്ടായിരുന്നു.

എനിക്ക് 15, 16 വയസിലാണ് മോശംവാക്കുകൾ കേൾക്കുന്നത്. ഭയങ്കര ഷോക്കായിരുന്നു. എന്താണെന്ന് മനസ്സിലാവുക പോലുമില്ല. പിന്നെ അച്ഛന്റെയും അമ്മയുടെയുമടുത്ത് പറയും. അവർ വിളിച്ച് നല്ല ചീത്ത പറയും. പക്ഷെ അത് നമുക്കുണ്ടാക്കുന്ന വിഷമം ഭയങ്കരമാണ്. ഇൻസൽട്ടാണ്. വീട്ടിലരിക്കുന്ന ഞാൻ ഏതോ ഒരാൾ പറയുന്നത് എന്തിനാണ് കേൾക്കുന്നത്,’ ഹണി റോസ് പറഞ്ഞു

Also Read
ബോളിവുഡിലെ ദേഷ്യപ്പെടൽ താരങ്ങൾ; വിവാഹത്തയും, ഫാമിലി പ്ലാനിങ്ങിനെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇവരുടെ ദേഷ്യം വർദ്ധിപ്പിക്കുെമന്ന് റിപ്പോർട്ടുകൾ

ചൂഷണം ചെയ്യാനുള്ള അവസ്ഥകളുണ്ടെങ്കിൽ അത് മാക്സിമം നോക്കാൻ ആളുകൾ ഉണ്ടാവും. ഏത് രീതിയിൽ നിൽക്കണമെന്ന് സ്വയം മനസ്സിലാക്കി നിൽക്കുക എന്നേയുള്ളൂ. കാരണം ഈയൊരു സാധനം പൂർണമായി ഇല്ലാതാവുക എപ്പോഴാണെന്ന് നമുക്കറിയില്ല. കൊവിഡുള്ളത് പോലെയാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

Advertisement