സൗത്ത് ഇന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ് അനുഷ്‌ക ഷെട്ടി. വാരിവലിച്ച് സിനിമകൾ ചെയ്യാത്ത അനുഷ്‌ക പലപ്പോഴും നല്ല തിരക്കഥകൾക്കായി കാത്തിരിക്കുന്ന നടിയാണ്. ബാഹുബലിക്ക് ശേഷം പ്രശസ്തിയിലെത്തിയ നടി സിനിമയുടെ സ്വഭാവ രീതികൾ മനസ്സിലാക്കി നീങ്ങുന്ന നടി കൂടിയാണ്. തെന്നിന്ത്യൻ സിനിമകളിലെ താരറാണിയായ താരം സ്‌ക്രീൻ പ്രസൻസിലും ഏറെ മുൻപന്തിയിലാണ്.
അനുഷ്‌കയുടെ അഭിനയിത്തിനൊപ്പം എന്നും വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നാണ് താരത്തിന്റെ വ്യക്തി ജീവിതവും. ബാഹുബലിക്ക് ശേഷം നടൻ പ്രഭാസുമായി ചേർത്ത് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള തരത്തിലാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത് സത്യമല്ലെന്നും, പ്രഭാസ് നല്ല സുഹൃത്ത് മാത്രമാണെന്നും നടി വെളിപ്പെടുത്തിയോടെ കോലാഹലങ്ങൾ കെട്ടടങ്ങി.

അതേസമയം, പ്രിയ നടി അനുഷ്‌ക വിവാഹിതയാവാതെ സിംഗിളായി തുടരുന്നത് വിഷമിപ്പിക്കുന്നു എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. തങ്ങളുടെ അതൃപ്തി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ആരാധകർ. പ്രായം 40 കഴിഞ്ഞുവെന്നും, പുതു ജീവിതത്തിലേക്ക് കടന്ന് കൂടെ എന്നുമാണ് ആരാധകർ താരത്തിനോട് ചോദിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിവാഹമോചിതനായ സംവിധായകനുമായി അനുഷ്‌കയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു. സംവിധായകൻ പ്രകാശ് കോവേലമുടിയുടെ പേരിനൊപ്പമാണ് അന്ന് അനുഷ്‌കയുടെ പേര് ഉയർന്നത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അന്ന് അനുഷ്‌ക നല്കിയ മറുപടി ഇങ്ങനെയായിരുന്നു. എന്തുകൊണ്ടാണ് എന്റെ കല്യാണം എല്ലാവർക്കും ഇത്ര വലിയ വിഷയമാകുന്നതെന്ന് എനിക്കറിയില്ല. ആർക്കും ഒരു ബന്ധവും മറച്ചുവെക്കാൻ കഴിയില്ല. പിന്നെ എന്റെ കല്യാണം ഞാൻ എങ്ങനെ മറയ്ക്കാനാണ്.
അനുഷ്‌കയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രമാണ് നിശബ്ദ്. ത്രില്ലർ വിഭാഗത്തിൽപ്പെട്ട സിനിമ വിവിധ ഭാഷകളിൽ ഡബ് ചെയ്താണ്. റിലീസിന് എത്തിച്ചത്. 2005 ലാണ് അനുഷ്‌കയുടെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. സംവിധായകൻ മെഹർ രമേശാണ് അനുഷ്‌കയിലെ നടിയെ കണ്ടെത്തിയത്.