യോഗ പരിശീലകയായി പ്രവർത്തിക്കവെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന താരമാണ് അനുഷ്ക ഷെട്ടി. ശാലീന സൗന്ദര്യമുള്ള താരം അധികം വൈകാതെ തന്നെ തെന്നിന്ത്യൻ സിനിമകളുടെ അവിഭാജ്യ ഘടകമായി. സൂപ്പർ താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന സ്ക്രീൻ പ്രസൻസാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കിയത്. കർണ്ണാടകകാരിയായ താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് തെലുങ്ക് തമിഴ് സിനിമകളിലാണ്.
ഏത് വേഷത്തിലും സുന്ദരിയായ അനുഷ്ക പക്ഷെ കൂടുതലും തിളങ്ങിയത് രാജകീയ വേഷങ്ങളിലായിരുന്നു. നടിക്ക് പാൻ ഇന്ത്യൻ ശ്രദ്ധ നേടിക്കൊടുത്ത സിനിമയായിരുന്നു ബാഹുബലി. അതിന് ശേഷം താരം ബാഗ്മദി എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും, സിനിമ വേണ്ട രീതിയിൽ വിജയിച്ചില്ല. ബാഹുബലിക്ക് ശേഷം ഒപ്പമഭിനയിച്ച പല താരങ്ങളും തുടരെ സിനിമകൾ ചെയ്തെങ്കിലും അനുഷ്കയെ പിന്നീട് അധികം സിനിമകളിൽ കണ്ടിട്ടില്ല.
Also Read
സുബി സുരേഷിന് സംഭവിച്ചത് ഇങ്ങനെ; കാര്യങ്ങൾ വിശദ്ധമാക്കി ആശുപത്രി സൂപ്രണ്ട്
അനുഷ്കയെ സിനിമയിൽ കാണുന്നില്ലല്ലോ എന്ന പരാതി പറഞ്ഞുക്കൊണ്ട് നിരവധി ആരാധകരാണ് ഉത്കണ്ഠ രേഖപ്പെടുത്താറുള്ളത്. കരിയറിൽ നടിക്ക് എന്താണ് ,സംഭവിച്ചത് എന്ന് പലപ്പോഴും ചോദ്യങ്ങൾ വരാറുണ്ട്. ചിലർ നടി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തിയതാണെന്ന് പറയുമ്പോൾ ചിലരാവട്ടെ നടിയുടെ വണ്ണമാണ് കരിയറിൽ വില്ലനാവുന്നതെന്ന് പറയുന്നു. അനുഷ്ക തന്റെ ശരീരഭാരം കൂട്ടിയത് സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. നടിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സിനിമ കൂടിയാണിത്.
ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഹാശിവരാത്രിക്ക് കുടുംബത്തോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു അനുഷ്ക ഷെട്ടി. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടി വല്ലാതെ തടി വെച്ചെന്ന് ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു. വണ്ണം കുറച്ച് പഴയ പോലെ സിനിമകളിൽ സജീവമാവൂയെന്നും ചിലർ കുറിച്ചു.
അതേസമയം കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന സമയത്താണ് അനുഷ്ക വണ്ണം കൂട്ടിയത്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മാത്രവുമല്ല എന്തു ചെയ്തിട്ടും പഴയ മെലിഞ്ഞ ശരീരത്തിലേക്ക് പോവാൻ അനുഷ്കയ്ക്ക് കഴിഞ്ഞതുമില്ല. പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന നടി സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ല താനും. ഇപ്പോൾ 40 വയസ്സാണ് അനുഷ്കക്ക്.