2001 ലെ മിസ് ഇന്ത്യാ മത്സരത്തിലൂടെ ഇന്ത്യൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് സെലീന ജയ്റ്റ്‌ലി. കാബൂളിലെ പഞ്ചാബി കുടുംബത്തിലാണ് സെലീന ജനിച്ചത്. 2003 ൽ പുറത്തിറങ്ങിയ ജാനശീൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക കടന്ന് വന്നത്. സിനിമക്ക് പുറമേ മോഡലിങ്ങിലും തന്റേതായ ഒരു ഇടം കണ്ടെത്താൻ സെലീന ശ്രമിച്ചിരുന്നു. ഹിന്ദി സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് സെലീന ശ്രദ്ധിക്കപ്പെടുന്നത്.
2011 ൽ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം നിലവിൽ മൂന്ന് കുട്ടികളുടെ അമ്മയാണ്. ഓസ്‌ട്രേലിയക്കാരനായ പീറ്റർഹാഗിനെയാണ് താരം വിവാഹം കഴിച്ചത്. അതേസമയം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വെക്കാൻ സെലീന ശ്രമിക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്റെ ഇരട്ട കുട്ടികളിൽ ഒരാളെ നഷ്ടപ്പെട്ടുവെന്ന് സെലീന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
2017 ലാണ് തന്റെ 4 മക്കളിൽ ഒരാളെ നഷ്ടപ്പെട്ട വിവരം സെലീന പങ്ക് വെച്ചത്. ഷംഷേർ എന്ന കുഞ്ഞാണ് നഷ്ടപ്പെട്ടതെന്നും. അവനെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് പുറത്ത് കടക്കാൻ അഞ്ച് വർഷങ്ങൾ വേണ്ടിവന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമീലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കിയിരിക്കുകയാണ് താരം.
നിരവധി പേരാണ് ചോദ്യങ്ങളുമായി എത്തിയത്. അക്കൂട്ടത്തിൽ ഒരാളുടെ ചോദ്യത്തിനാണ് സെലീന പോസ്റ്റിലൂടെ മറുപടി നൽകിയത്. രണ്ടു തവണയും എന്തുകൊണ്ടാണ് ഇരട്ടക്കുട്ടികളായത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. എവിഎഫ് ചികിത്സയിലൂടെയാണോ അതോ സ്വാഭാവികമായി സംഭവിച്ചതാണോ എന്നായിരുന്നു ആരാധകന്റെ സംശയം.
ഇത് വളരെ രസകരമായ ചോദ്യമായിരുന്നു. നിങ്ങളിൽ പലരും ഇതിന്റെ മറുപടി അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു എന്ന് പറഞ്ഞാണ് സെലീന മറുപടി പങ്കുവച്ചത്. ‘എനിക്ക് ഒരു അപൂർവമായ ജനിതക അവസ്ഥയുണ്ട്, എന്റെ കാര്യത്തിൽ ഐഡന്റിക്കലായ ഇരട്ടകുട്ടികൾ ഉണ്ടായത് പാരമ്ബര്യമായാണ്. ചില ആളുകൾക്ക് അണ്ഡോത്പാദന സമയത്ത് ഒന്നിലധികം അണ്ഡങ്ങൾ പുറത്തുവരാൻ കാരണമാകുന്ന ഒരു ജീൻ പാരമ്ബര്യമായി ലഭിക്കാറുണ്ട്, ഇത് ഇത്തരത്തിലുള്ള ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു’, എന്നാണ് സെലീന പറഞ്ഞത്.