ലോസ് ഏഞ്ചല്‍സ് : ആരാധകരുടെ പെരുമാറ്റം അതിരുവിടുന്ന സംഭവം സാധാരണമായിട്ടുണ്ട്. ഇതുമൂലം നിരവധി സിനിമാതാരങ്ങള്‍ ബുദ്ധിമുട്ടിലാകാറുമുണ്ട്. ചിലര്‍ പരുഷമായി തിരിച്ച് പെരുമാറുന്നതും വാര്‍ത്തയായിട്ടുണ്ട്.
ബാഹുബലി എന്ന സിനിമയിലൂടെ മെഗാസ്റ്റാറായി മാറിയ നടന്‍ പ്രഭാസാണ് ഒരു ആരാധികയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ അമ്ബരന്നുപോയത്. പ്രഭാസ് പുതിയ സിനിമയായ സഹോയുടെ തിരക്കിലാണ്. ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തിന്റെ അവസാനവട്ട പണികളുടെ തിരക്കിലാണ് താരം.
ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളുടെ ഷൂട്ടിനായാണ് താരം ലോസ് ഏഞ്ചല്‍സിലെത്തിയത്. ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ ഏതാനും പേര്‍ അപ്രതീക്ഷിതമായെത്തിയ താരത്തെ തിരിച്ചറിയുകയും, ഫോട്ടോ എടുക്കാനായി എത്തുകയും ചെയ്തു.
താരത്തെ അടുത്തുകണ്ട ഒരു ആരാധിക പ്രഭാസിനൊപ്പം ഫോട്ടോ എടുത്തു. തുടര്‍ന്ന് ആഹ്ലാദത്തില്‍ മതിമറന്ന് തുള്ളിച്ചാടിയ പെണ്‍കുട്ടി, താരത്തിന്റെ കവിളത്ത് ഒരു അടിയും നല്‍കിയാണ് പോയത്.
ആരാധികയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ ഏതാനും നിമിഷം താരം അമ്ബരന്നു. പിന്നീട് ചെറുചിരിയോടെ കവിളത്ത് തലോടിക്കൊണ്ട് താരം അടുത്ത ആള്‍ക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തു.