മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്രയെന്ന അനുഗ്രഹീത ഗായിക. മലയാള സിനിമയില്‍ വര്‍ഷങ്ങളോളമായി ഗാനം ആലപിക്കുന്ന ചിത്ര മലയാള ഭാഷയില്‍ മാത്രമല്ല, മറ്റ് നിരവധി ഭാഷകളിലും പാടിയിട്ടുണ്ട്.
ഒത്തിരി ആരാധകരാണ് ചിത്രക്കുള്ളത്. പലരും ചിത്രയെ ഒരു നോക്ക് കാണാന്‍ ആഗ്രഹിക്കാറുണ്ട്. ചിത്രയെ നേരിട്ട് കണ്ട് പൊട്ടിക്കരഞ്ഞ പല ആരാധകരുടെയും വീഡിയോകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ചിത്രയുടെ ഒരു ആരാധികയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.
തന്നെ കാണാന്‍ കാലങ്ങളായി ആഗ്രഹിച്ച ഒരു ആരാധികയെ തന്റെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ചിത്ര. ലക്ഷ്മിക്കുട്ടിയെന്നാണ് ചിത്രയുടെ കുഞ്ഞാരാധികയുടെ പേര്. ജന്മനാ ശാരീരിക വൈകല്യമുള്ള ലക്ഷ്മിക്കുട്ടിക്ക് കുഞ്ഞുന്നാള് മുതലേ ചിത്രയെ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു.
ലക്ഷ്മിക്കുട്ടിയുടെ വീടിനടുത്തുള്ള ഒരു വ്‌ലോഗറാണ് ലക്ഷ്മിക്കുട്ടിയുടെ ആഗ്രഹം പുറംലോകത്തെ അറിയിച്ചത്. ചിത്രയെ കാണണമെന്ന ആഗ്രഹം പറയുന്ന ലക്ഷ്മിക്കുട്ടിയുടെ വീഡിയോ ഒത്തിരി പേരാണ് ഷെയര്‍ ചെയ്തത്. ഒടുവില്‍ ആ ഭാഗ്യം ലക്ഷ്മിക്കുട്ടിയെ തേടിയെത്തുകയായിരുന്നു.
Also Read:സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായി ജ്യോര്‍മയി, ഞെട്ടി ആരാധകര്‍
സ്റ്റാര്‍ സിംഗര്‍ വേദിയില്‍ വെച്ച് ഒടുവില്‍ ലക്ഷ്മിക്കുട്ടി തന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയെ കണ്ടു. മനസ്സ് നിറഞ്ഞ ലക്ഷ്മിക്കുട്ടിയെ ചിത്ര ചേര്‍ത്തുപിടിക്കുകയായിരുന്നു. കെട്ടിപ്പുണരുകയും ചെയ്തു. തനിക്ക് വേണ്ടി ഒരു പാട്ട് പാടി തരാനും ലക്ഷ്മി ചിത്രയോട് ആവശ്യപ്പെട്ടു. കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം.